Home State ലൈഫ് ജാക്കറ്റ് കിറ്റിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരിൽ 45 ലക്ഷത്തിൻ്റെ സ്വര്‍ണം പിടികൂടി

ലൈഫ് ജാക്കറ്റ് കിറ്റിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരിൽ 45 ലക്ഷത്തിൻ്റെ സ്വര്‍ണം പിടികൂടി

0

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്തില്‍ ഒളിപ്പിച്ചിരുന്ന 45 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. ലൈഫ് ജാക്കറ്റ് കിറ്റിൽ ഒളിപ്പിച്ച് വിമാനത്തിന്‍റെ സീറ്റിനടിയിൽ വച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.

1147 ഗ്രാം സ്വർണമാണ് വിമാനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. ലൈഫ് ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണം ശുചീകരണ തൊഴിലാളികൾ വഴി പുറത്തെത്തിക്കാനാകാം പ്രതികള്‍ ശ്രമിച്ചതെന്നാണ് കസ്റ്റംസിന്‍റെ നിരീക്ഷണം. അതേസമയം സ്വര്‍ണം കടത്തിയ ആളെ പിടികൂടാനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here