Home Local News മേയ്ക്കാന്‍ വിട്ട പശുക്കള്‍ക്ക് നേരെ ആസിഡാക്രമണം

മേയ്ക്കാന്‍ വിട്ട പശുക്കള്‍ക്ക് നേരെ ആസിഡാക്രമണം

0

കൊച്ചി: മേയ്ക്കാന്‍ വിട്ട പശുക്കള്‍ക്ക് മേല്‍ ആസിഡാക്രമണം. സാമൂഹ്യവിരുദ്ധരാണ് പശുക്കളുടെ മേല്‍ ആസിഡ് ഒഴിച്ചത്. കോതമംഗലം കവളങ്ങാട് പഞ്ചായത്തിലാണ് സംഭവം. നാലു പശുക്കള്‍ക്ക് സാരമായി പൊള്ളലേറ്റു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

പശുക്കളുടെ ഉടമകള്‍ പൊലീസില്‍ പരാതി നല്‍കി. രാവിലെ മേയ്ക്കാന്‍ വിട്ട പശുക്കള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വൈകീട്ട് വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ പോയപ്പോഴാണ് പശുക്കളുടെ മേല്‍ ആസിഡ് ഒഴിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിന് മുന്‍പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ സമാനമായ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പ്രദേശവാസികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇത്തവണ പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അക്രമികളെ കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here