Home Local News മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ

0

പാലക്കാട്: മയക്കുമരുന്ന് നല്‍കി തൃത്താല കറുകപുത്തൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി മുഹമ്മദും പിടിയിലായി. നേരത്തെ കേസില്‍ രണ്ട് പേര്‍ പിടിയിലായിരിന്നു. അഭിലാഷ് ,നൗഫല്‍ എന്നിവരാണ് ആദ്യം അറസ്റ്റിലായത്. പ്രതികളുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകളും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

തൃത്താലയിലെ മയക്കുമരുന്ന് നല്‍കിയുള്ള പീഡനവിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തൃത്താല സ്വദേശിയായ 18 വയസ്സുള്ള പെണ്‍കുട്ടിയെ 2019 മുതല്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. പതിനാറു വയസ്സു മുതല്‍ മയക്കുമരുന്നു നല്‍കിയും നഗ്നചിത്രങ്ങള്‍ കാട്ടിയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയും മൊഴി നല്‍കിയിരുന്നു.

പെണ്‍കുട്ടിക്ക് കഞ്ചാവ്, കൊക്കൈയ്ന്‍, എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളക്കം നല്‍കിയായിരുന്നു പീഡനമെന്നാണ് വ്യക്തമാകുന്നത്.പിതാവിന്‍റെ സുഹൃത്തായ മുഹമ്മദെന്ന ഉണ്ണിയും സുഹൃത്തുക്കളായ നൗഫലും അഭിലാഷും ചേര്‍ന്നായിരുന്നു പീഡിപ്പിച്ചിരുന്നത്. മുഹമ്മദിനും നൗഫലിനുമെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായ ശേഷം ഉപദ്രവിച്ച അഭിലാഷിനെതിരെ ബലാത്സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം മയക്കുമരുന്ന് റാക്കറ്റില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചടക്കം പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേസുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണവും പൊലീസ് തുടങ്ങിയിട്ടുണ്ട്. സംഘത്തിന്‍റെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here