Home National മലയാളി നഴ്സിനെ മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി നഴ്സിനെ മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി

0

മുംബൈ : കൊറോണ വാക്‌സിൻ ഡ്യൂട്ടിക്കായി ദുബായിൽ പോയി തിരികെ വന്ന മലയാളി നഴ്സായ യുവാവിനെ മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കുന്നപ്പിള്ളിയിൽ പറമ്പിലക്കാടൻ വീട്ടിൽ അരുണിനെയാണ്(35) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ധേരിയിലെ സാക്കിനക്കയിലാണ് സംഭവം. ആശുപത്രിയിൽ നഴ്‌സായി പ്രവർത്തിക്കുകയായിരുന്നു അരുൺ.

സാക്കിനക്കയിലെ താമസ സ്ഥലത്ത് സുഹൃത്താണ് അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊറോണ വാക്‌സിൻ ഡ്യൂട്ടിക്കായി ദുബായിൽ പോയിരുന്ന അരുൺ ഈ അടുത്താണ് തിരിച്ച് മുബൈയിലെത്തിയത്. നേരത്തെ ഇസ്രായേലിലും അരുൺ ജോലി ചെയ്തിട്ടുണ്ട്.

മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഖാഡ് കൂപ്പറിലെ രാജേവാഡി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here