Home National ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്രസിങ് അന്തരിച്ചു

ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്രസിങ് അന്തരിച്ചു

0

ന്യൂഡെല്‍ഹി : ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീര്‍ഭദ്രസിങ് അന്തരിച്ചു. 87 വയസ്സായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലായിയിരുന്നു അന്ത്യം.

ഏപ്രില്‍ 13 ന് വീര്‍ഭദ്രസിങ്ങിന് കൊറോണ പിടിപെട്ടിരുന്നു. തുടര്‍ന്ന് മൊഹാലി മാക്‌സ് ആശുപത്രിയിലായിരുന്നു.ആറു തവണ ഹിമാചല്‍ പ്രദേശ മുഖ്യമന്ത്രിയായിരുന്നു വീര്‍ഭദ്രസിങ്. ഒമ്പതു തവണ ഹിമാചല്‍ എംഎല്‍എയായിരുന്ന അദ്ദേഹം, അഞ്ചു തവണ പാര്‍ലമെന്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here