Home National ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

0

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണ രേഖക്ക് സമീപം തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. എം. ശ്രീജിത്ത്, ജസ്വന്ത് റെഡ്ഡി എന്നീ സൈനികരാണ് മരിച്ചതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. പ്രത്യാക്രമണത്തില്‍ രണ്ട് പാക് തീവ്രവാദികളെ സൈന്യം വധിച്ചു.

പരിശോധനക്കിടെ ദാദല്‍ വനമേഖലയില്‍ തീവ്രവാദികളും സൈന്യവും ഏറ്റുമുട്ടുകയായിരുന്നു.സൈന്യം വധിച്ച തീവ്രവാദികളില്‍ നിന്ന് എ.കെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു.

മേഖലയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ജൂണ്‍ 29 മുതല്‍ ഇവിടെ ശക്തമായ പരിശോധനകളാണ് സൈന്യം നടത്തിവന്നത്. നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ മുന്നൂറോളം ഭീകരർ അവസരം കാത്തിരിക്കുകയാണെന്ന് ജമ്മു കാശ്മീർ ഡിജിപി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here