തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാമിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. മുഹമ്മദ് അഷീലിനെ നീക്കി. സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മുഹമ്മദ് അഷീലിന് ആരോഗ്യ വകുപ്പിലേക്കാണ് മാറ്റം.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജിനാണ് പകരം ചുമതല. അഞ്ച് വര്‍ഷത്തെ കാലാവധി അവസാനിക്കാന്‍ ഒരുമാസം മാത്രം ബാക്കിനില്‍ക്കെയാണ് അഷീലിനെ മാറ്റിയത്. കരാര്‍ പുതുക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പ് തയ്യാറാകാതിരുന്ന സാഹചര്യത്തിൽ അഷീലിന്റെ തന്നെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് സൂചന.
ആരോഗ്യ വകുപ്പിലെ അസി. സര്‍ജനായ മുഹമ്മദ് അഷീലിനെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സാമൂഹ്യ സുരക്ഷാമിഷന്‍ തലപ്പത്ത് ഡപ്യൂട്ടേഷനില്‍ നിയമിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗണ്‍ നിയന്ത്രണങ്ങളുമടക്കമുള്ള പല വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ വക്താവായിരുന്നു ഡോ. അഷീൽ. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളിലൂടെയും ബോധവത്ക്കരണ വീഡിയോകളിലൂടെയും മറ്റും വലിയ ജനപിന്തുണയും ലഭിച്ചിരുന്നു.
എന്‍ഡോസള്‍ഫാന്‍ വിഷയവുമായി ബന്ധപ്പെട്ട പഠനങ്ങളും അഷീല്‍ ആരോഗ്യവകുപ്പിന് വേണ്ടി നടത്തിയിട്ടുണ്ട്.