യാത്രക്കാരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി

മോസ്കോ: യാത്രക്കാരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി. വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ 28 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്.

വിമാനം കടലിൽ വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. വിമാനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കിഴക്കൻ റഷ്യയിലെ പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയിൽ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎൻ-26 യാത്രവിമാനമാണ് കാണാതായത്.

യാത്രക്കാരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നുണ്ട്. കടലിൽ വീണതാണെന്നും പലാനയ്ക്ക് സമീപമുള്ള കൽക്കരി ഖനിയിൽ തകർന്നുവീണതാകാമെന്നും രണ്ട് തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.