Home National റസിഡന്റ് ഗ്രീവന്‍സ് ഓഫീസറുടെ നിയമനം; ട്വിറ്ററിന് അധിക സമയം നല്‍കാനിവില്ലെന്ന് ഡെല്‍ഹി ഹൈക്കോടതി

റസിഡന്റ് ഗ്രീവന്‍സ് ഓഫീസറുടെ നിയമനം; ട്വിറ്ററിന് അധിക സമയം നല്‍കാനിവില്ലെന്ന് ഡെല്‍ഹി ഹൈക്കോടതി

0

ന്യൂഡെല്‍ഹി: ഐടി ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട് മുഴുവന്‍ വ്യവസ്ഥകളും പാലിക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ ട്വിറ്ററിന് ഡെല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം. റസിഡന്റ് ഗ്രീവന്‍സ് ഓഫീസറെ നിയമിക്കാന്‍ ട്വിറ്ററിന് അധിക സമയം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

2021 ലെ ഐടി ചട്ടങ്ങള്‍ അനുസരിച്ച് ട്വിറ്റര്‍ റസിഡന്റ് ഗ്രീവന്‍സ് ഓഫീസറെ നിയമിച്ചിട്ടില്ലെന്ന് ആരോപിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശം. ട്വിറ്റര്‍ ആഗ്രഹിക്കുന്നത്ര സമയം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഉടന്‍ തന്നെ നിയമനം നടത്തണമെന്നും പറഞ്ഞു.

”ഇതിന് എത്ര സമയമെടുക്കും? ആഗ്രഹിക്കുന്നിടത്തോളം സമയമെടുക്കാമെന്ന് ട്വിറ്റര്‍ കരുതുന്നുണ്ടെങ്കില്‍, നമ്മുടെ രാജ്യത്ത് അത് അനുവദിക്കില്ല.” -ജസ്റ്റിസ് രേഖ പല്ലി പറഞ്ഞു.

അതേസമയം ട്വിറ്ററിന്റെ ഈ മനോഭാവം രാജ്യത്തിന്റെ ഡിജിറ്റല്‍ പരമാധികാരത്തെ തകര്‍ക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവില്‍, ട്വിറ്റര്‍ ഐടി ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് ട്വിറ്ററിനെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ സജന്‍ പൂവയ്യ കോടതിയില്‍ സമ്മതിച്ചു. നിയമനം നടത്താനുള്ള ശ്രമത്തിലാണ് ട്വിറ്ററെന്നും അദ്ദേഹം ബോധിപ്പിച്ചു.

പുതിയ ഐടി ചട്ടങ്ങള്‍ നാടിന്റെ നിയമമാണെന്നും അവ ട്വിറ്റര്‍ നിര്‍ബന്ധമായും പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. കേസ് കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here