തിരുവനന്തപുരം: സഹായമഭ്യര്‍ത്ഥിച്ച് വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയ എം മുകേഷ് എംഎല്‍എക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷനിലും സംസ്ഥാന ബാലാവകാശ കമ്മീഷനിലും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ ജെഎസ് അഖില്‍. ഭരണഘടനയുടെ അനുഛേദം 188-ാം അടിസ്ഥാനത്തില്‍ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് എംഎല്‍എയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അഖില്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നതെന്ന് നിരവധി തവണ പറഞ്ഞിട്ടും അത് എന്താണെന്ന് കേള്‍ക്കാനോ ചോദിക്കാനോ തയ്യാറാകാതെ വിദ്യാര്‍ത്ഥിയെ പലതവണ എംഎല്‍എ അപമാനിച്ചു. ഇതോടെ ആ വിദ്യാര്‍ഥി എത്രമാത്രം മാനസിക സംഘര്‍ഷത്തിലായെന്ന് ഫോണ്‍ സംഭാഷണത്തിലൂടെ വ്യക്തമാണ്. ഈ ഗുരുതരമായ വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ ആത്മാര്‍ഥമായി ഇടപെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നും അഖില്‍ പരാതിയില്‍ ആവശ്യപ്പെട്ടു.