Home Local News സുഹൃത്തിൻ്റെ വീട്ടിലേക്ക് കേക്കുമായി പോകുന്നതിനിടെ ഫൈബർ വള്ളം മുങ്ങി; മൂന്നു പേർ മരിച്ചു; ഒരാൾ രക്ഷപ്പെട്ടു

സുഹൃത്തിൻ്റെ വീട്ടിലേക്ക് കേക്കുമായി പോകുന്നതിനിടെ ഫൈബർ വള്ളം മുങ്ങി; മൂന്നു പേർ മരിച്ചു; ഒരാൾ രക്ഷപ്പെട്ടു

0

കൊച്ചി: സുഹൃത്തിൻ്റെ വീട്ടിലേക്ക് കേക്കുമായി പോകുന്നതിനിടെ നെട്ടൂരിൽ വള്ളം മുങ്ങി മൂന്നു പേർ മരിച്ചു. കോന്തുരുത്തി സ്വദേശി എബിൻ പോൾ, നെട്ടൂർ സ്വദേശികളായ ആദിൽ നവാസ്, സഹോദരി അഷ്ന നവാസ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോന്തുരുത്തി സ്വദേശി പ്രവീണിനെ നാട്ടുകാർ രക്ഷപെടുത്തി. വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.

നെട്ടൂർ നോർത്ത് കോളനിയിൽ നിന്നും നാലുപേരും കേക്കുമായി കോന്തുരുത്തിയിലെ സുഹൃത്തിൻ്റെ വീട്ടിലേക്ക് ചെറിയ വള്ളത്തിൽ പോകുമ്പോഴായിരുന്നു വള്ളം മുങ്ങിയത്. കരയിൽ നിന്നും അൻപതു മീറ്ററോളം അകലെയാണ് ദുരന്തമുണ്ടായത്. പോലീസ് ഫയർ ഫോഴ്സും സ്കൂബാ ടീമും നടത്തിയ തെരച്ചിലിലാണ് മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here