Home Covid-19 കൊറോണ പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ ആയില്ല; നിയന്ത്രണങ്ങൾ തുടരാൻ സാധ്യത;ഇന്ന് ഉന്നതതല യോഗം

കൊറോണ പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ ആയില്ല; നിയന്ത്രണങ്ങൾ തുടരാൻ സാധ്യത;ഇന്ന് ഉന്നതതല യോഗം

0

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ ആകാത്ത സാഹചര്യത്തിൽ ലോക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് നൽകണമോ എന്നതടക്കമുള്ള കാര്യങ്ങൾ അവലോകനം ചെയ്യാനായി ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 10.30 നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുക. ടിപിആർ പത്തിൽ താഴെ എത്താത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.

നിയന്ത്രണങ്ങളിലൂടെ ടിപിആർ അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ടിപിആർ കുറയാത്തതിനെക്കുറിച്ച് യോ​ഗം വിശദമായി ചർച്ച ചെയ്യും. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആണ്. കൊറോണ മരണങ്ങള്‍ രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടായേക്കും. സൂപ്രീംകോടതി ഉത്തരവും പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങളും ചർച്ച ചെയ്തേക്കും.

പാർലമെന്‍റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി എംപിമാരുടെ യോഗവും ഇന്നു വിളിച്ചിട്ടുണ്ട്. അതിവേഗ റെയിൽപാത ഉൾപ്പെടെ കേരളത്തിലെ വികസനകാര്യങ്ങള്‍ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായുള്ള ചർച്ചകൾക്കാണ് യോഗം വിളിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here