Home State കാര്യം അറിയും മുമ്പേ ചാടിക്കടിക്കാൻ എംഎൽഎ മുകേഷ് ; ‘നീ എന്റെ അടുത്തുണ്ടെൽ നിന്നെ ഞാൻ ചൂരൽ വെച്ച്‌ അടിച്ചെനെ’: പത്താംക്ലാസ് വിദ്യാർത്ഥിയോട് തട്ടിക്കയറുന്ന മുകേഷിൻ്റെ ഓഡിയോ

കാര്യം അറിയും മുമ്പേ ചാടിക്കടിക്കാൻ എംഎൽഎ മുകേഷ് ; ‘നീ എന്റെ അടുത്തുണ്ടെൽ നിന്നെ ഞാൻ ചൂരൽ വെച്ച്‌ അടിച്ചെനെ’: പത്താംക്ലാസ് വിദ്യാർത്ഥിയോട് തട്ടിക്കയറുന്ന മുകേഷിൻ്റെ ഓഡിയോ

0

കൊല്ലം: പരാതി പറയാനായി വിളിച്ച പത്താംക്ലാസ് വിദ്യാർത്ഥിയോട് പരാതി എന്തെന്ന് പോലും കേൾക്കാൻ തയ്യാറാകാതെ കയർത്ത് നടൻ മുകേഷ് എംഎൽഎ. ഇതിൻ്റെ ഓഡിയോ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. താൻ അത്യാവശ്യ മീറ്റിങ്ങിലായിരുന്നെന്നും ആറിലധികം തവണ ഫോൺ വിളിച്ചത് എന്തിനായിരുന്നുവെന്ന് ചോദിച്ചുകൊണ്ടാണ് ആദ്യം മുകേഷ് വിദ്യാർത്ഥിയോട് കയർത്തത്.

താൻ കൂട്ടുകാരൻ നമ്പർ തന്നിട്ടാണ് വിളിച്ചതെന്നും ഒരു അത്യാവശ്യകാര്യം പറയാനാണ് വിളിച്ചതെന്നും കുട്ടി പറയുന്നു. എന്നാൽ പാലക്കാട് നിന്നാണ് ഫോൺ എന്ന് അറിയിച്ചപ്പോൾ പാലക്കാട് എംഎൽഎ എന്നൊരാൾ ജീവനോടെ ഇരിക്കുമ്പോഴാണോ വേറെ ജില്ലയിലെ എംഎൽഎയെ വിളിക്കുന്നതെന്ന് മുകേഷ് ചോദിച്ചു. സ്വന്തം എംഎൽഎയുടെ നമ്പർ തരാതെ മറ്റൊരു ജില്ലയിലെ എംഎൽഎയുടെ നമ്പർ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി നോക്കി അടിക്കണം എന്നും അദ്ദേഹം പറയുന്നത് ഓഡിയോയിൽ കേൾക്കാം.

കൂടാതെ ഒറ്റപ്പാലം സ്വദേശിയായ കുട്ടിയോട് തന്റെ എം എൽ എയുടെ പേരറിയില്ലെന്ന് പറഞ്ഞപ്പോൾ ‘നീ എന്റെ അടുത്തുണ്ടെൽ നിന്നെ ഞാൻ ചൂരൽ വെച്ച്‌ അടിച്ചെനെ’ എന്നാണു മുകേഷ് മറുപടി നൽകുന്നത്. എന്നാൽ ഒരിക്കൽ പോലും വിദ്യാർത്ഥിയുടെ പരാതി എന്താണെന്ന് ചോദിക്കാനോ അറിയാനോ മുകേഷ് ശ്രമിച്ചില്ല.

അതേസമയം ശബ്ദസന്ദേശത്തെ കുറിച്ച്‌ മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എപ്പോഴാണ് ഈ സംഭവം നടന്നതെന്നും ആരാണ് വിളിച്ചതെന്നും എന്ന രീതിയിലുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ശബ്ദ സന്ദേശത്തിന്റെ ആധികാരികതയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here