Home State കാഴ്ചക്കാരില്ലാതെ പൂത്തുലഞ്ഞ് തമിഴകത്തെ സൂര്യകാന്തിപ്പാടങ്ങൾ

കാഴ്ചക്കാരില്ലാതെ പൂത്തുലഞ്ഞ് തമിഴകത്തെ സൂര്യകാന്തിപ്പാടങ്ങൾ

0

പുനലൂർ: കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ് പൂത്തുലഞ്ഞ സൂര്യകാന്തി പാടങ്ങൾ. എന്നാൽ കൊറോണ നിയന്ത്രണങ്ങൾ മൂലം തമിഴകത്തെ സൂര്യകാന്തിപ്പാടങ്ങൾ കാണാനാളില്ല. തെങ്കാശി ശങ്കരൻകോവിൽ-കോവിൽപ്പെട്ടി റോഡരികിലെ ഒട്ടെറെ സ്ഥലങ്ങളിൽ ഇത്തവണ സൂര്യകാന്തിപ്പാടങ്ങളുണ്ട്. മുമ്പ് സൂര്യകാന്തി പൂത്തുതുടങ്ങിയാൽ തമിഴ്‌നാട്ടിൽനിന്നും കേരളത്തിൽനിന്നുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിയിരുന്നത്.

വിവാഹ-സിനിമ ഷൂട്ടിങ്ങുകൾ ഈസമയത്തുണ്ടാകും. സഞ്ചാരികളെത്തുന്നതിനാൽ കച്ചവടസ്ഥാപനങ്ങളും പരിസരത്തുണ്ടാകും. കൊറോണ മൂലം കഴിഞ്ഞ സീസൺമുതൽ സൂര്യകാന്തി കൃഷിമാത്രമായി ചുരുങ്ങിയിട്ടുണ്ട്.

ഇത്തവണ ചെങ്കോട്ടയ്ക്ക് സമീപമുള്ള സുന്ദരപാണ്ഡ്യപുരം, സമ്പവർ വടകര തുടങ്ങിയ സ്ഥലങ്ങളിൽ സൂര്യകാന്തി കൃഷിചെയ്തിട്ടില്ല. കൃഷിചെയ്തിടങ്ങളിൽ നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

LEAVE A REPLY

Please enter your comment!
Please enter your name here