അടുത്ത തീവ്രവാദി ഡ്രോൺ ആക്രമണം കേരളത്തിലോ?; കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ജമ്മു കശ്മീർ വിമാനത്താവളത്തിലെ ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ
സൈബർ ഡോമിന്റെ സഹകരണത്തോടെ ഡ്രോൺ റിസർച്ച് സെന്റർ തലസ്ഥാനത്ത് ആരംഭിക്കുന്നു. കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് പുതിയ നീക്കം. ഡ്രോൺ തീവ്രവാദ ആക്രമണങ്ങളടക്കമുള്ള കാര്യങ്ങളിൽ ജാഗ്രത വേണമെന്നാണ് കേന്ദ്ര നിർദ്ദേശം.

ഡ്രോൺ നിർമ്മാതാക്കളുടെയും ഇറക്കുമതി ചെയ്തവരുടെയും ഉപയോഗിക്കുന്നവരുടെയും വിവരങ്ങൾ ശേഖരിക്കാൻ നിലവിലുള്ള ചട്ടങ്ങൾ പര്യാപ്തമാണെങ്കിലും ആക്രമണത്തിന് ഉപയോഗിക്കുന്നത് നിയന്ത്രിക്കാനാവും വിധം അവയിൽ പലതും നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

2019ൽ സൗദി അറേബ്യയിൽ രണ്ട് ഡ്രോൺ ആക്രമണങ്ങളുണ്ടായതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ഡ്രോണുകൾക്ക് നിയന്ത്രണങ്ങൾ തീരുമാനിച്ചത്. സിവിൽ വ്യോമയാന സെക്യൂരിറ്റി ബ്യൂറോ ഡയറക്‌ടർ ജനറൽ, സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ, ഐ.ബി, ഡി.ആർ.ഡി.ഒ, എയർപോർട്ട് അതോറിട്ടി, സി.ഐ.എസ്.എഫ്, എൻ.എസ്.ജി എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ കമ്മിറ്റിയാണ് അന്ന് മാർഗരേഖ തയ്യാറാക്കിയത്.

തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഡ്രോണുകളുടെ നീക്കങ്ങൾ അറിയാൻ റേഡിയോ തരംഗങ്ങൾ കണ്ടെത്താനുള്ള ഉപകരണങ്ങൾ, ഇലക്ട്രോ-ഒപ്റ്റിക്കൽ, ഇൻഫ്രാറെഡ് കാമറകൾ, ആർ.എഫ് ജാമറുകൾ തുടങ്ങിയവ സ്ഥാപിക്കാനും ഡ്രോണുകളെ നിയന്ത്രിക്കുന്ന ജി.പി.എസ് സിഗ്നലുകൾ നിർവീര്യമാക്കൽ, ഡ്രോണുകളെ പിടികൂടാൻ വലവിരിക്കൽ തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ നടപ്പാക്കാനും മാർഗരേഖയിൽ പറയുന്നുണ്ട്.

ഡ്രോൺ പ്രതിരോധത്തിനായി വ്യോമസേന, എൻ.എസ്.ജി, അർദ്ധ സൈനിക വിഭാഗം, സംസ്ഥാന പൊലീസ്, ഐ.ബി, ഡി.ആർ.ഡി.ഒ എന്നിവയിലെ പ്രതിനിധികൾ അടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാനും നിർദ്ദേശമുണ്ട്

ചരക്കുകള്‍ വിതരണം ചെയ്യുക, ഫോട്ടോയെടുക്കുക, വീഡിയോകള്‍ ചിത്രീകരിക്കുക, സൈനിക യുദ്ധം, ബഹിരാകാശ പര്യവേക്ഷണം എന്നിവ തൊട്ട് വിവിധ ആവശ്യങ്ങള്‍ക്കായി ഡ്രോണുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നു. 1991 ലെ ഗള്‍ഫ് യുദ്ധത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് വലിയ പ്രകടനം യുഎസ് സൈന്യം നടത്തിയിട്ടുണ്ട്. ശത്രുസൈന്യത്തെ ലക്ഷ്യമാക്കി യുഎവികളെ വിന്യസിച്ചിരുന്നു.
ബഹിരാകാശത്ത് യുഎസ് വ്യോമസേനയുടെ നിഗൂഡമായ എക്സ് -37 ബി ബഹിരാകാശ വിമാനം, കുറഞ്ഞത് ആറ് രഹസ്യ നുഴഞ്ഞുകയറ്റക്കാരെ ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്.

ഭാവിയിലെ തീവ്രവാദ ആക്രമണങ്ങളില്‍ ഡ്രോണുകളുടെ പങ്ക് എന്ന പേരില്‍ 2021 ഫെബ്രുവരിയില്‍ അസോസിയേഷന്‍ ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ് ആര്‍മി (എയുഎസ്എ) ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ഐ എസ് ഭീകരരാണ് ആദ്യമായി ഡ്രോണുകള്‍ തീവ്രവാദത്തിനായി ഉപയോഗിച്ചതെന്നാണ് പറയുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍, 2014 ഓഗസ്റ്റില്‍ തീവ്രവാദ സംഘടന യുദ്ധഭൂമിയിലെ രഹസ്യാന്വേഷണത്തിനും ചാവേര്‍ ബോംബാക്രമണത്തിന്റെ ഫലങ്ങള്‍ രേഖപ്പെടുത്തുന്നതിനും ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതിനെക്കുറിച്ച് വ്യക്തമാക്കുന്നു.
ഇടയ്ക്കിടെ സംഘം ഒരു ചെറിയ ഡ്രോണ്‍ ഉപയോഗിച്ച് സൈനിക ഔട്ട് പോസ്റ്റിനടുത്ത് സ്‌ഫോടകവസ്തു ഇറക്കാന്‍ ശ്രമിച്ചതായാണ് ഇതില്‍ പറയുന്നത്. ഒക്ടോബറില്‍ കുര്‍ദിഷ് പോരാളികള്‍ വടക്കന്‍ ഇറാഖി നഗരമായ ഇര്‍ബിലിനടുത്ത് പരിശോധന നടത്തുന്നതിനിടെ കുടുങ്ങിയ കളിപ്പാട്ട വിമാനം പൊട്ടിത്തെറിച്ചിരുന്നു.

2013 ല്‍ അല്‍-ഖ്വയ്ദ പാകിസ്ഥാനില്‍ ഒന്നിലധികം ഡ്രോണുകള്‍ ഉപയോഗിച്ച് തീവ്രവാദ ആക്രമണത്തിന് ശ്രമിച്ചിരുന്നു. ഇറാഖിലെയും സിറിയയിലെയും പ്രവര്‍ത്തനങ്ങളില്‍ 2016 മുതല്‍ ഐഎസ് ഡ്രോണ്‍ ആക്രമണം പതിവാക്കിയിരുന്നു.

2019 ല്‍ യൂറോപ്യന്‍ യൂണിയന്‍ സെക്യൂരിറ്റി കമ്മീഷണര്‍ ജൂലിയന്‍ കിംഗ് യൂറോപ്യന്‍ നഗരങ്ങളെ ഡ്രോണ്‍ ഉപയോഗിച്ച് തീവ്രവാദ ഗ്രൂപ്പുകള്‍ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐഎസിന് പുറമെ, ഫലസ്തീനിലും ലെബനാനിലും സജീവമായ ഹിസ്ബുള്ള, ഹൂത്തി വിമതര്‍, താലിബാന്‍, പാകിസ്ഥാനിലെ നിരവധി ഭീകര സംഘടനകള്‍ എന്നിവ തീവ്രവാദത്തിന് ഡ്രോണ്‍ പ്രയോഗിക്കുന്നതായി അറിയപ്പെടുന്നു. പാകിസ്ഥാന്‍ ഭാഗത്തു നിന്നുള്ള ഡ്രോണ്‍ ആക്രമണ ഭീഷണി വളരെ യാഥാര്‍ത്ഥമാണ്. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്കും നിയന്ത്രണ രേഖയ്ക്കും സമീപം ഡ്രോണുകള്‍ കാണുന്നത് പതിവാണ്. ഇവരില്‍ ചിലര്‍ ഇന്ത്യന്‍ ഭാഗത്തേക്ക് ആയുധങ്ങള്‍ എത്തിച്ചിട്ടുണ്ട്.

2019 ല്‍ പാകിസ്ഥാനില്‍ നിന്ന് 167 ഡ്രോണുകള്‍ കണ്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 മഹാമാരിയിലും 77 ഡ്രോണുകളും കണ്ടെത്തിയിട്ടുണ്ട്.
2019 സെപ്തംബറില്‍ പാക്കിസ്ഥാനില്‍ നിന്നെത്തിയ സാധനങ്ങളുടെ കൂടെ ഡ്രോണ്‍ പതിച്ച ആയുധങ്ങള്‍ പഞ്ചാബ് പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ എകെ 47 റൈഫിളുകളും ചൈനയില്‍ നിര്‍മ്മിച്ച പിസ്റ്റളുകളും ഉള്‍പ്പെടുന്നു.

2020 ജൂണില്‍ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ മറ്റൊരു ഡ്രോണ്‍ ഡ്രോപ്പ് ആയുധം പിടിച്ചെടുത്തിരുന്നു. അതേ മാസം തന്നെ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) ജമ്മുവിലെ ഹിര നഗര്‍ സെക്ടറില്‍ ഒരു ഡ്രോണ്‍ വെടിവച്ചു വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. 2021 ജനുവരിയില്‍ ജമ്മു കശ്മീര്‍ പോലീസ് ഡ്രോണ്‍ വലിച്ചെറിഞ്ഞ ആയുധങ്ങള്‍ എടുക്കുന്നതിനിടെ രണ്ട് പേരെ പിടികൂടിയിട്ടുമുണ്ട്.

വികസിത ഡ്രോണ്‍ സാങ്കേതികവിദ്യ പാകിസ്ഥാനിലുണ്ടോ?

ഡ്രോണ്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ പാകിസ്ഥാനില്‍ ധാരാളമില്ല. എന്നാല്‍ ലോകത്തെ ഒന്നാം നമ്പര്‍ ഡ്രോണ്‍ നിര്‍മാതാക്കളായ ചൈനയില്‍ നിന്ന് പാകിസ്ഥാനും പാക്കിസ്ഥാനില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്കും ഡ്രോണുകള്‍ എളുപ്പത്തില്‍ ലഭിക്കും. ഉപേക്ഷിക്കപ്പെട്ട പാകിസ്ഥാന്‍ ഡ്രോണുകളില്‍ ചൈനയിലെ ആയുധങ്ങളും വെടിക്കോപ്പുകളും കാണാന്‍ സാധിക്കും.

അതിര്‍ത്തികളിലും നിയന്ത്രണ രേഖകളിലും ഇന്ത്യ വിന്യസിച്ചിരിക്കുന്ന റഡാര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണ സാങ്കേതികവിദ്യകള്‍, ഹെലികോപ്റ്ററുകള്‍, വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവ ട്രാക്കുചെയ്യുന്നതിന് വേണ്ടിയുള്ളതാണ്.

ഡ്രോണുകള്‍ വലുപ്പത്തില്‍ ചെറുതാണ്. മുമ്പ് പ്രചാരമുള്ള യുഎവികളേക്കാള്‍ 2 അടി അല്ലെങ്കില്‍ 60 സെന്റിമീറ്റര്‍ മാത്രം ചെറുതാണെങ്കിലും 125 കിലോമീറ്റര്‍ മുതല്‍ 950 കിലോമീറ്റര്‍ വരെ വേഗതയില്‍ കിലോമീറ്ററുകള്‍ പറക്കാന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് എയുഎസ്എ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡ്രോണ്‍ ആക്രമണം തടയുന്നതിന് ഡ്രോണ്‍ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തുകയും അവയെ വെടിവയ്ക്കുകയും വേണം.

ഇന്ത്യയില്‍ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) രണ്ട് ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. രണ്ട് കിലോമീറ്റര്‍ അകലെയുള്ള ആകാശ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ അവയ്ക്ക് ശക്തമായ 10 കിലോവാട്ട് ലേസര്‍ ഉപയോഗിക്കാന്‍ കഴിയും. എങ്കിലും ഈ സംവിധാനങ്ങളുടെ വന്‍തോതിലുള്ള ഉല്‍പാദനം ഇതുവരെ നടന്നിട്ടില്ല.

കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്

കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തീവ്രവാദ ഗ്രൂപ്പുകൾ ഡ്രോൺ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത ഉളളതിനാൽ അതീവജാഗ്രത പുലർത്തണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ തമിഴ്നാടിനും കേരളത്തിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

അതിർത്തി മേഖലകളിൽ ചില തീവ്രവാദ സംഘടനകൾ ഡ്രോൺ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നുവെന്ന സൂചനകൾ കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. താലിബാൻ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്താനുള്ള സാധ്യതകൾ രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ല.

ഈ രണ്ട് സംസ്ഥാനങ്ങളിലെയും പ്രാദേശിക ആക്രമണസാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീവ്രവാദസംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാനായി കേരളത്തിൽ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥിലേക്കും ആളുകൾ പോയതും തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽ-ഉമ്മ പോലുള്ള സംഘടനകളുടെ സാന്നിധ്യവും കേന്ദ്ര ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, കന്യാകുമാരി, തമിഴ്നാട്ടിലെ മറ്റ് തെക്കൻ ജില്ലകളിലെ സംഘടനകളുടെ പ്രവർത്തനങ്ങളും ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കേരളത്തിനും തമിഴ്നാടിനും മുന്നറിയിപ്പ് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഏതാനും മാസങ്ങളായി കേരളത്തിലും തമിഴ്നാട്ടിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അതീവനിരീക്ഷണം നടക്കുന്നുണ്ട്. ഡ്രോൺ ആക്രണമങ്ങളുടെ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടിലേയും കേരളത്തിന്റേയും തെക്കൻ തീരദേശമേഖലയിൽ നാവികസേനയും തീരസുരക്ഷാസേനയും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്

സംസ്ഥാനത്ത്ഡിജിറ്റല്‍ സ്‌കൈ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായിരിക്കും ഇനി ഡ്രോണുകളെ നിയന്ത്രിക്കുന്നത്. ഡിജിറ്റല്‍ സ്‌കൈയില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാകും ഡ്രോണുകള്‍ പറപ്പിക്കാനുള്ള അവകാശം.

റിമോട്ട്​ ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന എയർക്രാഫ്​റ്റുകൾ, ഒാ​േട്ടാമാറ്റിക്​ എയർക്രാഫ്​റ്റുകൾ എന്നിവയുടെ പ്രവർത്തനത്തിനുള്ള നയമാണ്​ കേന്ദ്രസർക്കാർ രൂപീകരിച്ചത്. ഡ്രോണുകളെ റിമോട്ട്​ ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന എയർക്രാഫ്​റ്റുകളുടെ കൂട്ടത്തിലാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​.

250 ഗ്രാമിൽ താഴെ ഭാരമുള്ള നാനോ, 250 ഗ്രാം മുതൽ 2 കിലോ ഗ്രാം വരെ മൈക്രോ, 2 കിലോ ഗ്രാം മുതൽ 25 കിലോ ഗ്രാം വരെ സ്​മാൾ, 25 കിലോ ഗ്രാം മുതൽ 150 കിലോ ഗ്രാം വരെ മീഡിയം, 150 കിലോ ഗ്രാമിന്​ മുകളിൽ ലാർജ്​ എന്നിങ്ങനെയാണ്​ വിവിധ കാറ്റഗറികൾ.

ഇതിൽ നാനോ, മൈക്രോ വിഭാഗങ്ങൾക്ക്​ ലൈസൻസ്​ ആവശ്യമില്ല. മറ്റ്​ വിഭാഗങ്ങളിലുള്ള ഡ്രോണുകൾ പറത്തണമെങ്കിൽ അവ രജിസ്​റ്റർ ചെയ്​ത്​ യുണിക്​ ​െഎഡൻറിഫിക്കേഷൻ നമ്പർ കരസ്ഥമാക്കണം. അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തിൽ മാത്രമേ ഇവ പറത്താൻ പാടുള്ളു. രാത്രിയിൽ ഉപയോഗിക്കുന്നതിന്​ നിരോധനമുണ്ട്​​.

18 വയസ്​ പൂർത്തിയായവർക്ക്​ മാത്രമേ ഡ്രോൺ പറത്താനുള്ള ലൈസൻസ്​ നൽകു. ഇതിന്​ പുറമേ ഇംഗ്ലീഷ്​ പരിജ്ഞാനവും പത്താം ക്ലാസ്​ ജയവും ആവശ്യമാണ്​. വിമാനത്താവളങ്ങളുടെ പരിസരം, രാജ്യാന്തര അതിർത്തി, ന്യൂഡൽഹി വിജയ്​ ചൗക്ക്​, സംസ്ഥാന സെക്രട്ടറിയേറ്റ്​ മന്ദിരങ്ങൾ, സേന കേന്ദ്രങ്ങൾ മറ്റ്​ സുരക്ഷാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഡ്രോൺ പറത്താൻ അനുമതി ഉണ്ടാവില്ല

താരതമ്യേന പുതിയ ഫാഷനായ ഡ്രോണ്‍ പറപ്പിക്കലിന് ഓരോ രാജ്യവും നിയമങ്ങള്‍ പരിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. ക്യാമറ വച്ച ഡ്രോണുകള്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും സ്വകാര്യതയ്ക്കു ഭീഷണിയാകുമെന്നതിനാലാണ് പുതിയ നിയമങ്ങള്‍ വേണ്ടിവരുന്നത്. ഏതാനും വര്‍ഷം മുൻപ് ചില സാഹചര്യങ്ങളില്‍ ഡ്രോണ്‍ പറത്തുന്നവര്‍ക്കെതിരെ എന്തു നടപടിയെടുക്കണമെന്ന കാര്യത്തെക്കുറിച്ച് നിയമപാലകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ അതെല്ലാം ഇപ്പോള്‍ മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ ഡ്രോണുകളെ അഞ്ചായി തരം തിരിച്ചിരിക്കുന്നു. ഇവയില്‍ നാനോ ഡ്രോണിന് ലൈസന്‍സ് വേണ്ട. ഡ്രോണ്‍ പറത്താന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചയമായും ഇതു വായിച്ചിരിക്കണം.

ഒന്നാമതായി ഡ്രോണ്‍ പറത്താനാഗ്രഹിക്കുന്നവര്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) ആവശ്യമുള്ള രേഖകകളുമായി പെര്‍മിറ്റിനായി അപേക്ഷ നല്‍കുകയാണു വേണ്ടത്. ഏഴു ദിവസത്തിനുള്ളില്‍ ഡിജിസിഎ പെര്‍മിറ്റ് നല്‍കും. അഞ്ചു വര്‍ഷത്തേക്കാണിത്. ഇത് മറ്റാര്‍ക്കും കൈമാറ്റം ചെയ്യാനാവില്ല. എന്നു പറഞ്ഞാല്‍ മറ്റൊരാള്‍ എടുത്ത പെര്‍മിറ്റുമായി നിങ്ങള്‍ ഡ്രോണ്‍ പറപ്പിച്ചാല്‍ അതു കുറ്റകരമാണ്.

പതിനെട്ടു വയസു തികയാത്ത ആരും പെര്‍മിറ്റിന് അപേക്ഷിക്കേണ്ട കാര്യമില്ല. ഡ്രോണ്‍ പറപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പത്താം ക്ലാസ് പാസായവരായിരിക്കണം. അവര്‍ ഡിജിസിഎ അംഗീകരികച്ച സ്ഥാപനങ്ങളില്‍ പരിശീലനവും നേടിയിരിക്കണം.

ആര്‍ക്കെങ്കിലും നാശനഷ്ടങ്ങള്‍ വരുത്തിയാല്‍ നല്‍കാനായി ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാണ്. ഡ്രോണുകളെ ഡിജിസിഎ തരം തിരിച്ചിട്ടുണ്ട്. ഇവയെല്ലാം പ്രവര്‍ത്തിപ്പിക്കാന്‍ ചില നടപടിക്രമങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാത്തരം ഡ്രോണുകളും പകല്‍ സമയത്തു മാത്രമേ പറപ്പിക്കാനാകൂ. അതു മാത്രമല്ല അവ വിഷ്വല്‍ ലൈന്‍ ഓഫ് സൈറ്റില്‍ (VLOS) ഉണ്ടാകുകയും വേണം.

ഡിജിസിഎ ഡ്രോണുകളെ അഞ്ചായി തരം തിരിച്ചിരിക്കുന്നു. നാനോ ഡ്രോണ്‍ എന്ന ഗണത്തില്‍ പെടുത്തുന്നത് 250 ഗ്രാമില്‍ താഴെ ഭാരമുള്ള ഡ്രോണുകളെയാണ്. 250 മുതല്‍ 2 കിലോ വരെ ഭാരമുള്ള ഡ്രോണുകളെ വിളിക്കുന്നത് മൈക്രോ ഡ്രോണ്‍ എന്നാണ്. സ്‌മോള്‍, മീഡിയം, ലാര്‍ജ് എന്നിങ്ങനെയാണ് മറ്റു ഡ്രോണുകളെ വിളിക്കുന്നത്. ഇവ യഥാക്രമം രണ്ടു മുതല്‍ 25 കിലോ വരെ, 25 മുതല്‍ 150 കിലോ വരെ 150നു മുകളില്‍ എന്നിങ്ങനെ ഭാരമുള്ളവയായിരിക്കും.

നാനോ ഡ്രോണ്‍ അല്ലാതെയുള്ള ഏതു ഡ്രോണാണ് പറപ്പിക്കുന്നതെങ്കിലും ലൈസന്‍സ് ആവശ്യമുണ്ട്. ലൈസന്‍സ് വേണ്ട ഡ്രോണുകള്‍ പറപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിജിസിഎയെ സമീപിക്കുക തന്നെ വേണം. അവരുടെ തീരുമാനത്തിനു ശേഷം മാത്രമേ അത്തരം ഡ്രോണ്‍ പറപ്പിക്കാനാകൂ.

ചുരുക്കം ചില സാഹചര്യങ്ങളില്‍ ഡ്രോണ്‍ പറത്താന്‍ സ്ഥലത്തെ പൊലീസിന്റെ സമ്മതപത്രം മതിയാകും. ഒരു മൈക്രോഡ്രോണാണ് പറപ്പിക്കുന്നത്, അത് 200 അടിയ്ക്കു മേലെ പറപ്പിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല എങ്കില്‍ അടുത്ത പൊലീസ് സ്റ്റേഷനില്‍ 24 മണിക്കൂര്‍ മുൻപെ അറിയിക്കണം. സർക്കാർ ഏജന്‍സികള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡ്രോണുകളും പറപ്പിക്കുന്നതിനു മുൻപ് അതെപ്പറ്റി പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ പറയണം.

ഒരു തരത്തിലുള്ള ഡ്രോണും മുംബൈ, ഡെൽഹി, ചെന്നൈ, കൊല്‍കത്ത, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളുടെ എയര്‍പോര്‍ട്ടുകളുടെ അഞ്ചു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. മറ്റ് എയര്‍പോര്‍ട്ടുകളുടെ മൂന്നു കിലോമീറ്റര്‍ പരിധിക്കുള്ളല്‍ ഡ്രോണ്‍ പ്രവേശിപ്പിക്കരുത്.

രാജ്യാതിര്‍ത്തിയുടെ 25 കിലോമീറ്റര്‍ ഉള്ളിലായിരിക്കണം ഡ്രോണ്‍ പറപ്പിക്കല്‍. കടലിലേക്കാണെങ്കില്‍ 500 മീറ്ററില്‍ കൂടുതല്‍ പറത്താന്‍ പാടില്ല. സൈനികത്താവളങ്ങളുടെ മൂന്നു കിലോമീറ്റര്‍ ഉള്ളില്‍ പ്രവേശിപ്പികാനും പാടില്ല. കൂടാതെ ഡ്രോണ്‍ പറപ്പിക്കരുതെന്ന ബോര്‍ഡ് വച്ചിരിക്കുന്നിടത്ത് പറപ്പിക്കാന്‍ പാടില്ല. ഡെൽഹിയിലെ വിജയ് ചൗക്കിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പ്രവേശിപ്പിക്കരുത്. എല്ലാ സംസ്ഥാനങ്ങളുടെയും സെക്രട്ടറിയേറ്റ് കോംപ്ലക്‌സുകളുടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലും ഡ്രോണുകള്‍ പ്രവേശിക്കുന്നത് കുറ്റകരമാണ്. തന്ത്രപ്രധാനമായ സ്ഥലമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളുടെ രണ്ടു കിലോമീറ്ററിനുള്ളില്‍ ഡ്രോണ്‍ പറപ്പിച്ചാലും കുറ്റകരമാണ്.

ഒരു സമയത്ത് ഒരു ഡ്രോണ്‍

ലൈസന്‍സ് കിട്ടിയിട്ടുണ്ടെന്നു പറഞ്ഞ് കുറെ ഡ്രോണുകളെ അഴിച്ചു വിടാമെന്നും കരുതേണ്ട. ഒരാള്‍ക്ക് ഒരു സമയ്ത്ത് ഒരു ഡ്രോണ്‍ മാത്രമെ പറപ്പിക്കാനാകൂ