Home World ഫിലിപ്പീൻസിൽ സൈനിക വിമാനം തകർന്നുവീണു; 40 പേരെ രക്ഷപ്പെടുത്തി; നിരവധി പേരെ കാണാതായി

ഫിലിപ്പീൻസിൽ സൈനിക വിമാനം തകർന്നുവീണു; 40 പേരെ രക്ഷപ്പെടുത്തി; നിരവധി പേരെ കാണാതായി

0

കോട്ടബാറ്റോ: ഫിലിപ്പീൻസിൽ സൈനിക വിമാനം തകർന്നുവീണു. 92 പേരുണ്ടായിരുന്ന വിമാനത്തിലെ 40 പേരെ രക്ഷപ്പെടുത്തിയതായി സൈനിക മേധാവി പറഞ്ഞു. ഫിലിപ്പീൻസ് എയർഫോഴ്സിന്റെ സി-130 എന്ന വിമാനമാണ് തകർന്നുവീണത്.

തെക്കൻ ഫിലിപ്പീൻസിലെ ജോളോ ദ്വീപിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് വ്യോമസേന അറിയിച്ചു. തകർന്നുവീണ വിമാനത്തിന് തീപിടിച്ചതായാണ് സംഭവസ്ഥലത്ത് നിന്നുളള ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

തകർന്നുവീണ വിമാനത്തിൽ 92 പേർ ഉണ്ടായിരുന്നതായി പ്രതിരോധ മന്ത്രി ഡെല്ഡഫിൻ ലോറെൻസാനയാണ് അറിയിച്ചത്. ഇതിൽ മൂന്നു പൈലറ്റുമാരും അഞ്ച് ക്രൂ അംഗങ്ങളും ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here