Home Local News ഒറ്റപ്പാലത്ത് വൻ വ്യാജ ഹാൻസ് നിർമ്മാണം കേന്ദ്രം കണ്ടെത്തി; 16 ടൺ പുകയിലയും വ്യാജ ഹാൻസും പിടികൂടി

ഒറ്റപ്പാലത്ത് വൻ വ്യാജ ഹാൻസ് നിർമ്മാണം കേന്ദ്രം കണ്ടെത്തി; 16 ടൺ പുകയിലയും വ്യാജ ഹാൻസും പിടികൂടി

0

പാലക്കാട്: ഒറ്റപ്പാലം കൈലിയാട് വൻ വ്യാജ ഹാൻസ് നിർമ്മാണ കേന്ദ്രം എക്‌സൈസ് സംഘം കണ്ടെത്തി ഒഴിപ്പിച്ചു. 13 ടൺ പുകയിലയും, മൂന്ന് ടൺ വ്യാജ ഹാൻസും എക്‌സൈസ് സംഘം ഇവിടെ നിന്നും പിടിച്ചെടുത്തു. ഇവിടെ നിന്ന് അസം സ്വദേശികളായ ദമ്പതികളെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

കടമ്പഴിപ്പുറം സ്വദേശിയായ പ്രതീഷ് എന്നയാളാണ് ഹാൻസ് നിർമ്മാണ കേന്ദ്രത്തിന് പിന്നിലെന്ന് എക്‌സൈസ് അറിയിച്ചു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യന്ത്രത്തിന്റെ സഹായത്തോടെയായിരുന്നു ഇവിടെ ഹാൻസ് നിർമ്മാണം നടന്നിരുന്നത്. വീട് വാടകക്കെടുത്താണ് നിർമ്മാണം നടത്തിയിരുന്നത്.

എക്‌സൈസ് പ്രിവന്റീവ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇവിടെ അന്വേഷണം നടത്തിയത്. പിടികൂടിയ അസം സ്വദേശികളെ എക്‌സൈസ് ചോദ്യം ചെയ്ത് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here