വത്തിക്കാന്‍: കത്തോലിക്കാ സഭാ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വത്തിക്കാന്‍ അറിയിച്ചു. റോമിലെ ആശുപത്രിയായ ഗെമെല്ലിയിലാണ് 84 കാരനായ പോപ്പിന് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. വന്‍കുടലിലെ രോഗത്തെത്തുടര്‍ന്ന്ഡോ. സെർജിയോ അൽഫീരിയാണ് മാർപ്പാപ്പയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതെന്നാണ് റിപ്പോർട്ട്.
മാർപ്പാപ്പയെ വൈകാതെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നാണ് സൂചന. സ്ഥിരമായി മാര്‍പാപ്പമാരെ ചികിത്സിക്കുന്നത് ഗെമെല്ലിയിലാണ്. 2013-ല്‍ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് മാര്‍പാപ്പ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്.
ചെറുപ്പത്തില്‍ അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. ചികിത്സയുടെ ഭാഗമായി നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് അദ്ദേഹത്തിന് ഇടയ്ക്ക് ശ്വാസതടസം അനുഭവപ്പെടാറുണ്ട്.
ഞായറാഴ്ച രാവിലെയും അദ്ദേഹം വത്തിക്കാനിലെ സെന്റ് പീറ്റേര്‍സ് സ്ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു. സെപ്തംബറില്‍ സ്ലോവാക്കിയയും ബുഡാപെസ്റ്റും സന്ദര്‍ശിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.