Home Local News ആലുവയിൽ ഗര്‍ഭിണിയെ മര്‍ദ്ദിച്ച കേസിലെ ഒന്നാം പ്രതി ഭര്‍ത്താവ് ജൗഹര്‍ അറസ്റ്റില്‍

ആലുവയിൽ ഗര്‍ഭിണിയെ മര്‍ദ്ദിച്ച കേസിലെ ഒന്നാം പ്രതി ഭര്‍ത്താവ് ജൗഹര്‍ അറസ്റ്റില്‍

0

ആലുവ: ആലങ്ങാട് ഗര്‍ഭിണിയെ മര്‍ദ്ദിച്ച കേസിലെ ഒന്നാം പ്രതി ഭര്‍ത്താവ് ജൗഹര്‍ അറസ്റ്റില്‍. ആലുവ ആലങ്ങാട് സ്വദേശി നഹ് ലത്തിനാണ് ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ആലുവ മുപ്പത്തടത്ത് നിന്ന് ആലങ്ങാട് പൊലീസാണ് ഇയാളെ പിടികൂടിയത്. യുവതിയുടെ ഭര്‍ത്താവ് ജൗഹറിന്റെ സുഹൃത്ത് പറവൂര്‍ മന്നം സ്വദേശി സഹലിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പ്രതികളെ അറസ്റ്റു ചെയ്യാൻ റൂറൽ എസ്പി അനുമതി നൽകുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് പറവൂർ മന്നം സ്വദേശി ജൗഹർ നഹ് ലത്തിനെ വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ നഹ് ലത്തിൻ്റെ പിതാവിനും മർദ്ദനമേറ്റിരുന്നു.

സംഭവത്തെ തുടർന്ന് ഭർത്താവ് ജൗഹർ, ജൗഹറിൻ്റെ അമ്മ സുബൈദ, ജൗഹറിന്റെ സഹോദരിമാരായ ഷബീന, ഷറീന, ജൗഹറിൻ്റെ സുഹൃത്ത് മുഹതാസ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഗാർഹിക പീഡന വകുപ്പ് ചുമത്തിയതിനാൽ അന്വേഷണം നടത്തിയ ആലങ്ങാട് സിഐ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here