Home National പുല്‍വാമയില്‍ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു ; അനന്തനാഗിലും പോലീസിന് നേരെ ഭീകരരുടെ വെടിവെയ്പ്

പുല്‍വാമയില്‍ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു ; അനന്തനാഗിലും പോലീസിന് നേരെ ഭീകരരുടെ വെടിവെയ്പ്

0

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു സൈനികന്‍ കൊല്ലപ്പെട്ടു. രാജ്‌പോറയിലെ ഹന്‍ജാനിലാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം നാല് ഭീകരര്‍ സൈന്യത്തിന്റെ പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്.

ജമ്മുവിലെ അനന്ത്‌നാഗിലും പൊലീസ് സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. അനന്ത്‌നാഗ് ജില്ലയിലെ ലസിബാല്‍ പ്രദേശത്താണ് സംഭവം. വെടിവെയ്പ്പില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8.50 ഓടെയാണ് വെടിവെയ്പ്പ് ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സംഘത്തിന് നേരെയാണ് വെടിവെപ്പ് നടന്നത്. തുടര്‍ന്ന് കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തി ഭീകരര്‍ക്കായി തിരച്ചില്‍ നടത്തി. ജമ്മു കശ്മീരില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സൈന്യവും ഭീകരരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കുല്‍ഗാമിലും ശ്രീനഗറിലും നടന്ന ഏറ്റുമുട്ടലുകളില്‍ നാല് ഭീകരര്‍ കൊല്ലപ്പെടുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here