ചെന്നൈ: മദ്രാസ് ഐഐടിയിൽ ജാതിവിവേചനമെന്ന് ആരോപിച്ച് മലയാളി അധ്യാപകൻ രാജിവച്ചു. ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗത്തിലെ അസിസ്റ്റൻറ് പ്രൊഫ. വിപിൻ പി. വീട്ടിലാണ് രാജിവെച്ചത്. ജോലിയിൽ പ്രവേശിച്ച 2019 മുതൽ കടുത്ത ജാതിവിവേചനമാണ് നേരിടുന്നത്. വ്യക്തികളിൽ നിന്നാണ് വിവേചനമെന്നും ഇ-മെയിൽ മുഖേന വകുപ്പ് മേധാവിക്ക് അയച്ച രാജിക്കത്തിൽ വിപിൻ പറയുന്നു. കാമ്പസിനെ നടുക്കി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തിയതും ഏറെ വിവാദമായിട്ടുണ്ട്.
അതേസമയം മദ്രാസ് ഐഐടിയിൽ നടക്കുന്ന ജാതിവിവേചനത്തെകുറിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയമിക്കണമെന്നും വിപിൻ ആവശ്യപ്പെട്ടു. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളിലുള്ളവർക്കാണ് ജാതിവിവേചനം നേരിടുന്നത്. തന്നെപ്പോലെ ജാതിവിവേചനം നേരിടുന്നവർ പരാതിയുമായി മുന്നോട്ടുവരണമെന്നും വിപിൻ ആവശ്യപ്പെട്ടു. വിപിന്റെ രാജിക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
മലയാളി വിദ്യാർഥിയായ ഫാത്തിമ ലത്തിഫ് 2019 ലാണ് മദ്രാസ് ഐഐടിയിലെ അധ്യാപകരുടേയും മാനേജ്മെന്റിന്റേയും മതത്തിന്റെ പേരിലുണ്ടായ വിവേചനങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്തത്.
ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഈ കേസിൽ ഇപ്പോൾ സിബിഐ അന്വേഷണം നടക്കുകയാണ്.