Home Local News കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ പാരമ്പര്യ ആത്മീയ ചികിത്സ; വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ പാരമ്പര്യ ആത്മീയ ചികിത്സ; വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

0

പാലക്കാട് : കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ ചാലിശ്ശേരിയിൽ പാരമ്പര്യ ആത്മീയ ചികിത്സയ്ക്ക് എത്തിയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ കറുകപുത്തൂർ സ്വദേശി ഓടംപുള്ളി വീട്ടിൽ സെയ്ദ് ഹസ്സൻ കോയ തങ്ങൾക്കെതിരെ (35) പോലീസ് കേസ് എടുത്തു. വീട്ടമ്മയുടെ പരാതിയിലാണ് നടപടി.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ആത്മീയ ചികിത്സയ്ക്കായി ഹസ്സൻ കോയയുടെ വീട്ടിൽ എത്തിയതായിരുന്നു വീട്ടമ്മ. വീട്ടിലെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മുറിയിൽവെച്ചായിരുന്നു പീഡന ശ്രമം. മുറിയിൽ നിന്നും ഓടി രക്ഷപ്പെട്ട വീട്ടമ്മ പിന്നീട് ചാലിശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here