തിരുവനന്തപുരം: ജില്ലകളിലെ അടക്കമുള്ള സർക്കാർ പ്ലീഡർമാരുടെ കാര്യത്തിൽ ഒരു മാസത്തിനുശേഷം സമ്പൂർണ അഴിച്ചുപണി നടത്താൻ തീരുമാനം. ഇപ്പോൾ കാലാവധി അവസാനിക്കുന്ന 112 സർക്കാർ പ്ലീഡർമാരുടെ സേവനം ഒരു മാസം കൂടി നീട്ടി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
നിലവിലുള്ള ഗവണ്മെന്റ് പ്ലീഡർമാരുടെ കാലാവധി ബുധനാഴ്ച അവസാനിച്ചു. പുതിയവരെ നിയമിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായിട്ടില്ല. പുതിയ നിയമനം നടക്കുന്നതു വരെ സർക്കാർ അഭിഭാഷകർ ഇല്ലാത്ത പ്രതിസന്ധി ഒഴിവാക്കാനാണ് നിലവിലുള്ളവരുടെ കാലാവധി ഒരു മാസത്തേക്ക് നീട്ടിയത്.
ബുധനാഴ്ച കാലാവധി തീർന്നവർക്ക് ജൂലൈ 31 വരെ ലഭിക്കും. ഹൈക്കോടതിയിലെ 16 സ്പെഷൽ ഗവണ്മെന്റ് പ്ലീഡർമാർ, 43 സീനിയർ ഗവണ്മെന്റ് പ്ലീഡർമാർ, 51 ഗവണ്മെന്റ് പ്ലീഡർമാർ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തിരുവനന്തപുരം ബഞ്ചിലെ രണ്ട് ഗവണ്മെന്റ് പ്ലീഡർമാർ എന്നിവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.