Home National ഖത്തർ-ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി; പ്രശ്‌നം പരിഹരിക്കുമെന്ന് അധികൃതർ

ഖത്തർ-ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി; പ്രശ്‌നം പരിഹരിക്കുമെന്ന് അധികൃതർ

0

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള എയർ ബബിൾ കരാർ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കി. ദോഹയിൽ നിന്നും കണ്ണൂരിലേക്കുള്ള രാവിലെ എഴിന് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനം, ഹൈദരാബാദിൽ നിന്നും ദോഹക്കുള്ള ഇൻഡിഗോ വിമാനം എന്നിവയാണ് റദ്ദാക്കിയത്.

അതിനിടെ കോഴിക്കോട് നിന്ന് ദോഹയിലേക്കുള്ള രാവിലെ ആറിന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനവും റദ്ദാക്കി. ഇത് വൈകീട്ട് പുനസ്ഥാപിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. ദോഹ-മംഗലാപുരം എയർ ഇന്ത്യാ വിമാനവും റദ്ദാക്കിയിട്ടുണ്ട്. ലാന്റിങ് പെർമിഷൻ ലഭിക്കാത്തതിനാലാണ് സർവീസ് നടത്താത്തതെന്നാണ് അധികൃതർ പറയുന്നത്.

വിമാനം റദ്ദാക്കിയതോടെ പ്രവാസികളായ നിരവധി യാത്രക്കാരാണ് പ്രയാസത്തിലായത്. പലർക്കും വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിമാനം മുടങ്ങിയ കാര്യം അറിയാൻ കഴിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here