Home Local News പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു; യുവാവിൻ്റെ കാലിന് പൊള്ളലേറ്റു

പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു; യുവാവിൻ്റെ കാലിന് പൊള്ളലേറ്റു

0

മലപ്പുറം: പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. മലപ്പുറം ജില്ലയിലെ മൂർക്കനാട് പൊട്ടിക്കുഴി സ്വദേശി പൂന്തോട്ടത്തിൽ ശിഹാബുദ്ദീന്റെ (31) മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. പോക്കറ്റിലാണ് ഫോൺ വെച്ചിരുന്നത്. അപകടത്തിൽ ശിഹാബുദ്ദീന്റെ വലത്തേ കാലിന് പൊള്ളലേറ്റു.

ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പനമ്പട്ട വെട്ടുന്ന തൊഴിലാളിയായ ശിഹാബുദ്ദീൻ പുത്തനത്താണി ആതവനാടിനടുത്ത് ജോലി ചെയ്യുന്നതിനിടെയാണ് അപകടം. ഷവോമിയുടെ കീഴിലുള്ള പോകോ എന്ന കമ്പനിയുടെ സി3 എന്ന സ്മാർട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്.

വലത്തേ കാലിന് പൊള്ളലേറ്റ ശിഹാബുദ്ദീനെ മൂർക്കനാട് പൊട്ടിക്കുഴിയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. ഫോണിനൊപ്പം സൂക്ഷിച്ചിരുന്ന ലൈസൻസും പണവും കത്തിനശിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here