Home Local News കാമുകനുമൊത്ത് ഒളിച്ചോടിയ വിവാഹിതയായ യുവതി ബൈക്ക് അപകടത്തിൽ മരിച്ചു

കാമുകനുമൊത്ത് ഒളിച്ചോടിയ വിവാഹിതയായ യുവതി ബൈക്ക് അപകടത്തിൽ മരിച്ചു

0

പന്തളം: കാമുകനുമൊത്ത് ഒളിച്ചോടിയെന്ന് സംശയിക്കുന്ന വിവാഹിതയായ യുവതി ബൈക്ക് അപകടത്തിൽ മരിച്ചു. കുളനടയിൽ ബൈക്ക് പിക്കപ്പ് വാനിലിടിച്ചുണ്ടായ അപകടത്തിലാണ് യുവതി മരിച്ചത്. തിരുവനന്തപുരം കുളത്തൂർ പുളിമൂട് വിളയിൽ വീട്ടിൽ സുമിത്ര പ്രവീൺ ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന നെടുമങ്ങാട് തൊളിക്കോട് പുളിമൂട് എൻഎം മൻസിലിൽ അൻസിലി(24)ന് അപകടത്തിൽ പരിക്കേറ്റു.

വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ കുളനട ടിബി ജംഗ്ഷനു സമീപമുള്ള പെട്രോൾ പമ്പിനു മുന്നിലാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ ഭാഗത്തേക്കു പോയ ഇവരുടെ ബൈക്ക് പന്തളം ഭാഗത്തേക്കു വന്ന പിക്കപ്പ് വാനിൽ ഇടിച്ചു കയറുകയായിരുന്നു.

വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണു സുമിത്ര. കാമുകീകാമുകന്മാരായ ഇരുവരും ഒളിച്ചോടിയതാണെന്ന് പോലീസ് സംശയിക്കുന്നു. പരിക്കേറ്റ അൻസിലിനെ പന്തളം സിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here