Home State കൊച്ചി മെട്രോ നാളെ മുതൽ പുനരാരംഭിക്കും

കൊച്ചി മെട്രോ നാളെ മുതൽ പുനരാരംഭിക്കും

0

കൊച്ചി: ലോക്ഡൗൺ മൂലം സർവീസ് നിർത്തിവെച്ച കൊച്ചി മെട്രോ നാളെ മുതൽ വീണ്ടും ഓടി തുടങ്ങും. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് സർവ്വീസുണ്ടാവുക. 53 ദിവസങ്ങൾക്ക് ശേഷമാണ് കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കുന്നത്.

കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. 10 മുതൽ 15 മിനിട്ട് വരെയുള്ള ഇടവേളകളിലാണ് സർവീസ്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സമയം പുനക്രമീകരിക്കും. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹിചര്യത്തിൽ മെട്രോ സർവീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് നിരവധി പേർ കെഎംആർഎല്ലിനെ സമീപിച്ചിരുന്നു.

സർവീസ് ആരംഭിക്കാൻ കെഎംആർഎൽ നേരത്തേ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. കൊറോണ വ്യാപനം കുറഞ്ഞതിനെ തുടർന്ന് ഡെൽഹിയടക്കമുള്ള സ്ഥലങ്ങളിൽ മെട്രോ സർവീസുകൾ ആരംഭിച്ച പശ്ചാതലത്തിലാണ് കൊച്ചിയിലും സർവീസുകൾ പുനരാരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here