കോഴിക്കോട് മുക്കത്ത് നാലു പേര്‍ക്ക് കൊറോണ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു

കോഴിക്കോട്: മുക്കം നഗരസഭയില്‍ നാല് പേര്‍ക്ക് കൊറോണ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു. മണാശേരിയില്‍ മൂന്ന് പേര്‍ക്കും തോട്ടത്തില്‍ കടവില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു പുരുഷനും മൂന്ന് സ്ത്രീകളുമാണ് രോഗികള്‍.

മുക്കം ഹെല്‍ത്ത് സെന്‍ററില്‍ ടെസ്റ്റ് നടത്തി വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനാ ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. രണ്ട് കുടുംബത്തിലുള്ളവരാണ് ഈ നാല് പേരും. ഇവരുടെ വീടുകള്‍ക്ക് സമീപം താമസിക്കുന്നവരെ അടുത്ത ദിവസം പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.