ന്യൂഡെൽഹി: മന്ത്രി വി ശിവൻകുട്ടിയടക്കം പ്രതികളായ നിയമസഭാ കൈയാങ്കളി കേസ് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. സംസ്ഥാന സർക്കാരിന്റെ ഹർജിക്കൊപ്പം കേസിലെ പ്രതികളും ഹർജി സമർപ്പിച്ചതോടെ ഒരുമിച്ച് എല്ലാം പരിഗണിക്കാം എന്ന് കോടതി അറിയിച്ചു. ജസ്റ്റീസുമാരായ ഡിവൈ ചന്ദ്രചൂഡ്, ആർസുബാഷ് റെഡ്ഡി, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
മന്ത്രി വിശിവൻകുട്ടി, കെടിജലീൽ, കെഅജിത്, ഇപി.ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സികെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല കേസിൽ തടസ ഹർജി നൽകിയിട്ടുണ്ട്. അഭിഭാഷകൻ എം.ആർ.രമേശ് ബാബുവാണ് ചെന്നിത്തലയ്ക്ക് വേണ്ടി ഹാജരായത്. തിരുവനന്തപുരം സ്വദേശിയായ അജിത് കുമാറും കേസിൽ തടസ ഹർജി സമർപ്പിച്ചിട്ടുണ്ട്.