കോപ്പന്‍ഹേഗന്‍: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എന്ന് തോന്നിച്ചെങ്കിലും അധിക സമയത്ത് മൂന്ന് മിനിറ്റ് ഇടവേളയില്‍ രണ്ട് ഗോള്‍ അടിച്ചു കൂട്ടി ക്രൊയേഷ്യയെ തകര്‍ത്ത് സ്‌പെയ്ന്‍. 3-5നാണ് ക്രൊയേഷ്യയെ സ്‌പെയ്ന്‍ നാട്ടിലേക്ക് മടക്കിയത്.
20ാം മിനിറ്റില്‍ പെഡ്രിയുടെ ഓണ്‍ ഗോളിലൂടെയാണ് ക്രൊയേഷ്യ അക്കൗണ്ട് തുറന്നത്. പാബ്ലോ സരാബിയിലൂടെ 38ാം മിനിറ്റില്‍ സ്‌പെയ്ന്‍ തിരിച്ചടിച്ചു. 57ാം മിനിറ്റില്‍ അസ്പിലിക്വെറ്റയിലൂടേയും 76ാം മിനിറ്റില്‍ ടോറസിലൂടേയും ഗോള്‍ വല കുലുക്കി സ്‌പെയ്ന്‍ ലീഡ് 3-1 ആയി ഉയര്‍ത്തി.
85-ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ഗോള്‍ വല കുലുക്കി ക്രൊയേഷ്യ സമനില പിടിച്ചു. അവസാന അഞ്ച് മിനിറ്റില്‍ സബ്സ്റ്റിറ്റിയൂട്ട് താരങ്ങളായ ഓര്‍സിച്ച്, പസാലിച്ച് എന്നിവരിലൂടെയാണ് ക്രൊയേഷ്യ ഗോള്‍ കണ്ടെത്തിയത്.
അധിക സമയത്ത് സ്‌പെയ്ന്‍ വിയര്‍പ്പൊഴുക്കിയപ്പോള്‍ 100, 103 മിനിറ്റുകളില്‍ മൊറാത്ത, ഒയര്‍സബാലി എന്നിവരിലൂടെ ഗോള്‍ വല കുലുക്കി സ്‌പെയ്ന്‍ ജയം പിടിച്ചു. ക്വാര്‍ട്ടറില്‍ ലോക ചാമ്പ്യന്മാരെ തോല്‍പ്പിച്ചെത്തുന്ന സ്വിറ്റ്‌സര്‍ലാന്‍ഡ് ആണ് സ്‌പെയ്‌നിന്റെ എതിരാളികള്‍.