Home World റൺവേയിൽ ഓടിത്തുടങ്ങിയ വിമാനത്തിൽ നിന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി: പിന്നീട് സംഭവിച്ചത്

റൺവേയിൽ ഓടിത്തുടങ്ങിയ വിമാനത്തിൽ നിന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി: പിന്നീട് സംഭവിച്ചത്

0

ലോസ് ആഞ്ചൽസ്: റൺവേയിലൂടെ ഓടിത്തുടങ്ങിയ വിമാനത്തിൽ നിന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടിയത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം ലോസ് ആഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിമാനത്തിനുള്ളിൽ വെച്ച് ഇയാൾ കോക്ക് പിറ്റിനുള്ളിലേക്ക് അതിക്രമിച്ചു കടക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ പുറത്തേക്ക് ചാടിയത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ വിമാനം പറന്നുയരുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവമെന്ന് അധികൃതർ അറിയിച്ചു.

സ്‌കൈവെസ്റ്റ് വിമാനത്തിലെ യാത്രക്കാരനാണ് സർവീസ് ഡോർ തുറന്ന് പുറത്തേക്ക് ചാടിയത്. ഇയാളെ പിന്നീട് ടാക്സി വേയ്ക്ക് അടുത്ത് കണ്ടെത്തി. ഇയാൾക്ക് പരിക്കുകൾ പറ്റിയിരുന്നു. എന്നാൽ ഇത് ഗൗരവമുള്ളതല്ലെന്നാണ് വിമാനത്താവള അധികൃതർ പറയുന്നത്. വിമാനം പിന്നീട് മൂന്ന് മണിക്കൂറോളം വൈകിയാണ് വിമാനം യാത്ര തിരിച്ചത്. സംഭവത്തിൽ എഫ്ബിഐ അന്വേഷണം ആരംഭിച്ചതായി യുഎസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here