Home State കൊല്ലത്ത് മറ്റൊരു യുവതി കൂടി ജീവനൊടുക്കി; ഭർത്താവിന്റെ പീഡനമെന്ന് യുവതിയുടെ അമ്മയും ബന്ധുക്കളും

കൊല്ലത്ത് മറ്റൊരു യുവതി കൂടി ജീവനൊടുക്കി; ഭർത്താവിന്റെ പീഡനമെന്ന് യുവതിയുടെ അമ്മയും ബന്ധുക്കളും

0

കൊല്ലം : ജില്ലയിൽ മറ്റൊരു യുവതിയെക്കൂടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പരവൂർ ചിറക്കരത്താഴം സ്വദേശി വിജിതയെയാണ് വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസം മുൻപ് ഗൃഹപ്രവേശം നടത്തിയ വീട്ടിലായിരുന്നു ആത്മഹത്യ. ഭര്‍തൃപീഡനമെന്നാണ് പരാതി. കുളിമുറിയുടെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.

ഭർത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിന് പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു. ഗ്യാസ് സിലിൻഡർ കൊണ്ട് കുളിമുറിയുടെ കതക് തകർത്ത ശേഷമാണ് വിജിതയെ പുറത്തെടുത്തതെന്നാണ് ഈ സമയം അവിടെ ഉണ്ടായിരുന്ന ബന്ധുക്കളോട് രതീഷ് പറഞ്ഞത്. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ രതീഷ് ഒളിവിലാണ്. ദമ്പതികൾക്ക് രണ്ടു മക്കളുണ്ട് പരവൂർ ഇൻസ്പെക്ടർ സംജിത് ഖാൻ, വനിത എസ്.ഐ. സരിത, എ.എസ്.ഐ. ഹരി സോമൻ എന്നിവർ വീട്ടിലെത്തി അന്വേഷണം നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here