Home Local News വിവാഹിതരായ സ്ത്രീകളെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ

വിവാഹിതരായ സ്ത്രീകളെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ

0

കണ്ണൂർ: വിവാഹിതരായ സ്ത്രീകളെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ. ചെറുകുന്ന് ഒതയമ്മാടം സ്വദേശിയായ അനൂപാണ് അറസ്റ്റിലായത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച ശേഷം അവരുടെ ചിത്രങ്ങൾ കൈക്കലാക്കി ഭർത്താവിന് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയാണ് ഇയാളുടെ പതിവ്.

ഇത്തരത്തിൽ നിരവധി സ്ത്രീകളെ ഇയാൾ ഭീഷണിപ്പെടുത്തുകയും സ്വർണവും പണവും കൈക്കലാക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. യുവാവിന്റെ കെണിയിൽ അകപ്പെട്ട കണ്ണപുരം സ്വദേശിനിയായ ഒരു യുവതി കണ്ണൂർ എസിപിയ്ക്ക് പരാതി നൽകിയതിനെ തുടർന്നാണ് അനൂപ് പിടിയിലാകുന്നത്.

എസിപിയുടെ നേതൃത്വത്തിൽ കണ്ണപുരം എസ് ഐ സുകുമാരൻ ആണ് അനൂപിനെ അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകൾ ഇയാളുടെ വലയിൽ കുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here