Home State രാമനാട്ടുകര സ്വർണക്കവർച്ച ആസൂത്രണ കേസ്; ഒരാൾകൂടി പിടിയിലായി

രാമനാട്ടുകര സ്വർണക്കവർച്ച ആസൂത്രണ കേസ്; ഒരാൾകൂടി പിടിയിലായി

0

കോഴിക്കോട്: രാമനാട്ടുകരസ്വർണക്കവർച്ച ആസൂത്രണ കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ. മഞ്ചേരി സ്വദേശി ശിഹാബാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കൊടുവള്ളി സംഘത്തിനൊപ്പം ശിഹാബ് ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

നേരത്തെ, കേസിൽ കൊടുവള്ളി സ്വദേശി ഇജാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെർപ്പുളശ്ശേരി സംഘവുമായി കൊടുവള്ളിയിലെ ടീമിനെ ബന്ധപ്പെടുത്തി നൽകിയത് ഇജാസാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. കേസിലെ പ്രധാനിയെന്ന് പൊലീസ് പറയുന്ന സൂഫിയാന്റെ സഹോദരനാണ് അറസ്റ്റിലായ ഇജാസ്.

ഇജാസ് തനിക്കെതിരായ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത് മറ്റൊരാളെ കൊണ്ടുവരാനായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇജാസിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here