Home State സ്വർണ്ണക്കടത്ത്; അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി

സ്വർണ്ണക്കടത്ത്; അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി

0

കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘാംഗമായ അർജുൻ ആയങ്കി സ്വർണ്ണക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറി സി സജേഷിനെതിരെ നടപടി. സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി. അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയാണ് സജേഷ്.

സംഘടനയ്ക്ക് നിരക്കാത്ത നിലയിൽ പ്രവർത്തിച്ചതിനാണ് നടപടിയെന്ന് നേതൃത്വം വ്യക്തമാക്കുന്നത്. അഴീക്കോട് നി​ന്ന് കാർ കാണാതായപ്പോഴാണ് സജേഷ് പരാതി​യുമായി​ സി​റ്റി​ പൊലീസ് കമ്മി​ഷണർ ഓഫീസി​ലെത്തി​യിരുന്നു. ഇതേ കാറാണ് കരിപ്പൂർ വിമാനത്താവളത്തിൽ കണ്ടതെന്നും അർജുൻ ആയങ്കി ഉപയോഗിച്ചതെന്നും വ്യക്തമായതിന് ശേഷമാണ് സജേഷ് പരാതി കൊടുത്തിട്ടുളളത്.

സജേഷി​ന് ഇത്തരത്തി​ൽ ഒരു കാറുള്ള വി​വരം അടുത്ത സുഹൃത്തുക്കൾക്കുപോലും അറി​യി​ല്ലെന്നും വാങ്ങി​യ അന്നുമുതൽ കാർ ഉപയോഗി​ച്ചി​രുന്നത് അർജുൻ ആയങ്കി​യാണെന്ന് വ്യക്തമാകുന്നതായും റി​പ്പോർട്ടി​ൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here