കൊറോണ പ്രശ്നമാകില്ല; വിൻഡോസ് 11 ഡിസംബറോടെയെന്ന് മൈക്രോസോഫ്റ്റ്

വാഷിംഗ്ടൺ: കൊറോണ പ്രശ്നമാകില്ല, വിൻഡോസ് 11 ഡിസംബറോടെയെന്ന് മൈക്രോസോഫ്റ്റ്. നിലവിൽ വിൻഡോസ് 10 ഉപയോഗിക്കുന്നവർക്ക് സൗജന്യ അപ്ഡേറ്റായി വിൻഡോസ് 11 ലഭ്യമാക്കുമെന്ന് മൈക്രോസോഫ്റ്റ് സാരഥി സത്യ നദെല്ല വ്യക്തമാക്കുന്നു. ഡിവൈസ് സപ്പോർട്ട് ചെയ്യുന്നിടത്തോളം കാലം നയാ പൈസ മുടക്കാതെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കാം.

സ്റ്റാർട്ട് മെനു ആകെ അഴിച്ചു പണിതു. സ്റ്റാർട്ട് ബട്ടൻ്റ സ്ഥാനവും മാറും. ഇവ രണ്ടും ടാസ്ക് ബാറിൻ്റ മധ്യത്താവും. ഇപ്പോൾ ഇവ രണ്ടും അടി ഭാഗത്ത് ഇടതു വശത്താണല്ലോ. മദ്ധ്യത്തിലേക്ക് ഇവ രണ്ടും മാറുന്നത് ജോലി കൂടുതൽ എളുപ്പമാക്കും. പുതിയ സ്റ്റാർട്ട് മെനുവിൽ ലൈവ് ടൈൽസ് ഇല്ല. വിൻഡോസ് 8 പതിപ്പു മുതൽ ഉണ്ടായിരുന്ന ലൈവ് ടൈൽസ് വിൻഡോസ് 11 ൽ ഉപേക്ഷിക്കുന്നു. ക്രോമിൽ നിന്നും ആൻഡ്രോയിഡിൽ നിന്നും വ്യത്യസ്തനായിരിക്കും വിൻഡോസ് 11.

എന്നിരുന്നാലും എല്ലാ ആൻഡ്രോയ്ഡ് ആപ്പുകളെയും അവൻ സപ്പോർട്ട് ചെയ്യും. മൾട്ടി ടാസ്ക്കിങ്ങിനായി സ്നാപ്പ് ലേ-ഔട്ട്. തികച്ചും ലാഘവത്തോടെ ഉപയോഗിക്കാൻ പാകത്തിനുള്ള sച്ച് സംവിധാനം. വിളിക്കുന്നയാൾ ആപ്പിൾ മാക് അല്ല ഗൂഗിൾ ആൻഡ്രോയ്ഡ് ഡിവൈസ് ഉപയോഗിക്കുകയാണെങ്കിലും നമുക്ക് വീഡിയോ കോൾ ചെയ്യാൻ പാകത്തിന് ടീംസ് ഇൻ്റഗ്രേഷൻ.

ഗൂഗിൾ പ്ളേ സ്റ്റോറിനും ആപ്പിൾ ആപ്പ് സ്റ്റോറിനും സമാനമായി ഇവിടെ മൈക്രോസോഫ്റ്റ് സ്റ്റോർ. കാണാൻ ഏറെ അഴകോടെ ടാസ്ക്ക് ബാർ . ടിക് ടോക് പോലെ വിനോദങ്ങൾ ആവാം. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം കൂടുതൽ സുരക്ഷിതമാണെന്നും മൈക്രോസോഫ്റ്റ് പറയുന്നു. അപ്പോൾ പിന്നെ ഡിസംബർ വരെ കാക്കാം.