Home State അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സജേഷിന്റേത്; കാറിനെക്കുറിച്ച് അന്വേഷണം

അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സജേഷിന്റേത്; കാറിനെക്കുറിച്ച് അന്വേഷണം

0

കണ്ണൂർ: സ്വർണ്ണ കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി സജേഷിന്റേത്. കാർ എന്തൊക്കെ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചതെന്നത് സംബന്ധിച്ച പൂർണ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമായി സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് സ്വർണ്ണക്കടത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സജേഷിന് ഇത്തരത്തിൽ ഒരു കാറുളള വിവരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയില്ലായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

കാർ കാണാതായതിന് തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തി സജീഷ് പരാതി നൽകിയിട്ടുണ്ട്. കാറുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ കൂടുതൽ അന്വേഷണം നടക്കുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ കണ്ടത് സജേഷിന്റെ കാർ തന്നെയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here