ന്യൂഡെൽഹി: ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ ഫൈസർ വാക്സീന് ശേഷിയുണ്ടെന്ന് കമ്പനി. വാക്സീൻ 90 ശതമാനം സുരക്ഷ നൽകുമെന്നും ഫൈസർ അവകാശപ്പെട്ടു. ആസ്ട്രാസെനേക്ക- ഫൈസർ വാക്സീനുകൾക്ക് ‘ഡെൽറ്റ’, ‘കാപ്പ’ എന്നീ വകഭേദങ്ങളെ ഫലപ്രദമായി ചെറുക്കാൻ സാധിക്കുമെന്ന് ഓക്സ്ഫർഡ് യൂണിവേഴ്സിറ്റി ഗവേഷകർ നേരത്തെ വ്യക്തമാക്കിയിരുന്നു.
‘സെൽ’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് ഗവേഷകർ ഇത് സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത്. ആസ്ട്രാസെനേക്ക- ഫൈസർ വാക്സീനുകൾ സ്വീകരിച്ച വ്യക്തികളിലെ രക്തത്തിലടങ്ങിയിരിക്കുന്ന ആന്റിബോഡികളുടെ കഴിവിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകർ പഠനം നടത്തിയത്.