മാഡ്രിഡ്: നികുതി വെട്ടിപ്പിന്റെ പേരിൽ ജയിലിലായിരുന്ന ആന്റിവൈറസ് സോഫ്റ്റ് വെയറായ മാകഫീയുടെ സ്ഥാപകന്‍ ജോണ്‍ മാകഫീ(75) മരിച്ച നിലയില്‍. മാകഫി ജീവനോടുക്കിയതാണെന്ന് സ്പാനിഷ് അധികൃതര്‍ അറിയിച്ചു. ബാഴ്‌സലോണയിലെ ജയിലായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷമാണ് മാകഫി സ്പെയിനില്‍ അറസ്റ്റിലായത്. മകഫീയെ അമേരിക്കയ്ക്ക് കൈമാറാന്‍ സ്പെയിന്‍ കോടതി വിധിച്ചിരുന്നു. സ്പെയിൻ കോടതിയുടെ വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് മരണം.
മാകഫി 1988ലാണ് ആന്റിവൈറസ് കമ്പനി തുടങ്ങിയത്. മാകഫി വൈറസ് സ്‌കാന്‍ വലിയ തോതിൽ ലോകത്താകമാനം പ്രചാരം നേടി. ലോകത്ത് ആദ്യമായി ആന്റിവൈറസ് വില്‍പന തുടങ്ങിയത് മാകഫിയുടെ കമ്പനിയാണ്. നികുതി സമ്പ്രദായം നിയമവിരുദ്ധമാണെന്നും നികുതി അടയ്ക്കില്ലെന്നും മാകഫി പ്രഖ്യാപിച്ചിരുന്നു.
ലോകത്താകമാനം ആന്റി വൈറസ് സോഫ്റ്റ് വെയറായി മാകഫി ഉപയോഗിക്കുന്നു. മാകഫി കമ്പനിയെ പില്‍ക്കാലത്ത് ഇന്റല്‍ കമ്പനി വാങ്ങിയിരുന്നു.