Home Local News മാവേലിക്കരയിൽ യുവാവ് ബിഎസ്എന്‍എല്‍ ടവറില്‍ കയറി ജീവനൊടുക്കി

മാവേലിക്കരയിൽ യുവാവ് ബിഎസ്എന്‍എല്‍ ടവറില്‍ കയറി ജീവനൊടുക്കി

0

ആലപ്പുഴ : യുവാവ് ബിഎസ്എന്‍എല്‍ ടവറില്‍ തൂങ്ങിമരിച്ചു. മാവേലിക്കര നഗരസഭ ഓഫീസിന് എതിര്‍വശത്തുള്ള ബിഎസ്എന്‍എല്‍ ടവറിൽ കയറി കൊറ്റാര്‍ക്കാവ് സ്വദേശി ശ്യാം (35) ആണ് മരിച്ചത്. ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ താഴെ ഇറക്കാന്‍ പൊലീസും ഫയര്‍ഫോഴ്‌സും ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല.

കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് ശ്യാം ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ബിഎസ്എന്‍എല്‍ ടവറിൽ നിന്ന് യുവാവിനെ താഴെ ഇറക്കി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് ഭാര്യ പരാതി നല്‍കിയതാണ് പ്രകോപനകാരണമെന്നും റിപ്പോര്‍ട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here