Home National അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ എൻസിബിയുടെ കസ്റ്റഡിയിൽ

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ എൻസിബിയുടെ കസ്റ്റഡിയിൽ

0

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കർ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ. മുംബൈയിൽ നിന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യാണ് ഇഖ്ബാലിനെ പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജമ്മു കശ്മീരിൽനിന്നു 25 കിലോ ചരസ് പഞ്ചാബിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 2003ൽ യുഎഇയിൽനിന്നു നാടുകടത്തപ്പെട്ട ഇഖ്ബാൽ കസ്കറിനെ 2017ൽ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ താനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിൽ ദാവൂദ് ഇബ്രാഹിമിന്റെ ഭൂമിയിടപാടുകൾ കൈകാര്യം ചെയ്തിരുന്ന ആളാണ് ഇഖ്ബാൽ കസ്കർ.

LEAVE A REPLY

Please enter your comment!
Please enter your name here