Home Local News ആള്‍ത്താമസമില്ലാത്ത വീട്ടുമുറ്റത്ത് ഉഗ്രസ്ഫോടന ശേഷിയുള്ള നാടന്‍ ബോംബുകള്‍ കണ്ടത്തി

ആള്‍ത്താമസമില്ലാത്ത വീട്ടുമുറ്റത്ത് ഉഗ്രസ്ഫോടന ശേഷിയുള്ള നാടന്‍ ബോംബുകള്‍ കണ്ടത്തി

0

കണ്ണൂർ: പാനൂരിൽ ആള്‍ത്താമസമില്ലാത്ത വീട്ട് മുറ്റത്ത് ഉഗ്രസ്ഫോടന ശേഷിയുള്ള നാടന്‍ ബോംബ് ശേഖരം കണ്ടെത്തി. പ്ലാസ്റ്റിക്ക് ബക്കറ്റില്‍ കവറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തട്ടില്‍പീടിക ഭാഗത്ത് ഇന്നലെ പോലീസ് നടത്തിയ റെയ്ഡിലാണ് ബോംബ് ശേഖരം കണ്ടെത്തിയത്. തട്ടില്‍പീടിക ലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ബോംബ് കണ്ടെത്തിയത്.

പിടികൂടിയ ബോംബുകള്‍ ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി. കൊളവല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സിഐ കെഒ പ്രദീപ്, എസ്ഐ ബിജോയ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അതേസമയം സമാധാനം നിലനില്ക്കുന്ന പൊയിലൂര്‍ മേഖലയില്‍ സംഘര്‍ഷത്തിന് സിപിഎം ശ്രമിക്കുകയാണെന്ന് ബിജെപി പൊയിലൂര്‍ മേഖല കമ്മിറ്റി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here