വിഴിഞ്ഞത്ത് യുവതി തീ കൊളുത്തി മരിച്ചു ; ഭർത്താവ് ഒളിവിൽ

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിൽ യുവതി തീ കൊളുത്തി മരിച്ചു. ചിരത്തലവിളാകാം സ്വദേശി അർച്ചന (24)യാണ് മരിച്ചത്. ഭർത്താവ് സുരേഷ് ഒളിവിൽ പോയി. ഒരു വർഷം മുമ്പ് ചിരത്തലവിളാകാം സ്വദേശി സുരേഷുമായി വിവാഹം കഴിഞ്ഞത്. ഇരുവരും വ്യത്യസ്ഥ മതസ്ഥരാണ്.

സുരേഷിന്റെ വീട്ടിലാണ് അർച്ചനയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. വിഴിഞ്ഞം പോലീസെത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രിയായിരുന്നു സംഭവം.

യുവതിയുടെ ബന്ധുക്കളുടെ ആരോപണത്തെത്തുടർന്ന് സ്ത്രീധനപീഡനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ. നിരന്തരമായി ഭർത്താവ് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്നും നാട്ടുകാരുടെ മൊ‍ഴി.