തിരുവനന്തപുരം: അധ്യയന പരിചയവും യോഗ്യതയും ഉള്ളവരെ ഒഴിവാക്കി കാറ്ററിംഗ് സർവീസ് നടത്തുന്നവരെയും കുറഞ്ഞ അക്കാദമിക് യോഗ്യതയുള്ളവരെയും സ്വാധീനത്തിന്റെ പിൻബലത്തിൽ കാലടി സംസ്കൃത സർവകലാശാലയിൽ അധ്യാപകരായി നിയമിച്ചത് വിവാദത്തിൽ. മികച്ച ഗവേഷണ പ്രബന്ധത്തിന് അവാർഡ് നേടിയവരെയും നിരവധി ഗവേഷണ പ്രസിദ്ധീകരണങ്ങളു ള്ളവരെയും ഒഴിവാക്കിയാണ് വഴിവിട്ട നിയമനം.
സംസ്കൃത സർവകലാശാലയിൽ അടുത്തയിടെ നടന്ന അസിസ്റ്റൻന്റ് പ്രൊഫസർ മാരുടെ വിവാദ നിയമനങ്ങൾക്ക് പിന്നാലെയാണ് കരാറടിസ്ഥാനത്തിലുള്ള അധ്യാപക നിയമനങ്ങളിലും വ്യാപക പക്ഷപാതം നടക്കുന്നതാ യുള്ള ആക്ഷേപം. 213 അധ്യാപകരെ കരാ ടിസ്ഥാനത്തിൽ നിയമിക്കാൻ ഓൺലൈനിലൂടെ ഇന്റർവ്യൂ നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാണ് നിയമനങ്ങൾ നൽകിയത്.
2018 ലെ യുജിസി ചട്ടങ്ങൾ അവഗണിച്ച് പുതിയ മാനദണ്ഡങ്ങൾ ഉണ്ടാക്കി വേണ്ടപ്പെട്ടവരെ ഉൾകൊള്ളിക്കുന്നതിന് ഇന്റർവ്യൂവിൽ ഉയർന്ന മാർക്ക് നൽകിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്. സർവകലാശാലയിൽ ജോലിചെയ്തിരുന്നവരെ ഒഴിവാക്കാൻ അധ്യാപന പരിചയത്തിനുള്ള മാർക്ക് വെട്ടിക്കുറച്ചതായും ആക്ഷേപമുണ്ട്.
അടുത്തകാലത്ത് ഒരു സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് ഇന്റർവ്യൂ ബോർഡിലെ ഭാഷാവിദഗ്ധരുടെ ശുപാർ ശ മറികടന്ന് നിയമനം നൽകിയ മാർഗം തന്നെയാണ് കരാർ അധ്യാപക നിയമനങ്ങളിലും ഇപ്പോൾ അവലംബിച്ചിട്ടുള്ളത്. മൂന്ന് മാസത്തിനുള്ളിൽ കാലാവധി അവസാനിക്കുന്ന വൈസ് ചാൻസലർ ഇന്റർവ്യൂബോർഡിലെ അംഗങ്ങളുടെ
അഭിപ്രായങ്ങൾ മറികടന്നാണ് റാങ്ക് പട്ടിക തയ്യാറാക്കിയതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
ഡോക്ടറേറ്റ് ബിരുദ മുൾപ്പടെ ഉയർന്ന യോഗ്യതകളുള്ള ഉദ്യോഗാർഥികളെ ഒഴിവാക്കിയും സംവരണ വ്യവസ്ഥകൾ അട്ടിമറിച്ചും സർവകലാശാല തയ്യാറാക്കിയിട്ടുള്ള എല്ലാ റാങ്ക് പട്ടികകകളും റദ്ദാക്കാൻ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
ചെയർമാൻ ആർ എസ് ശശികുമാർ ,സെക്രട്ടറി എം ഷാജർഖാൻ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.