തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാനം തന്നെയാണ് സമൂഹ മാധ്യത്തിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന് കാനം അറിയിച്ചു.