ലഖ്‌നൗ : അയോധ്യ ഭൂമി തട്ടിപ്പ് കേസ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകനെതിരെ കേസെടുത്ത് യു പി പോലീസ്. മാധ്യമ പ്രവർത്തകൻ വിനീത് നാരായിനും മറ്റു രണ്ടുപേർക്കുമെതിരെ ബിൻജോർ പോലീസാണ് കേസെടുത്തത്. 18 ഓളം കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയത്.
വിശ്വഹിന്ദു പരിഷത്ത് നേതാവും ഭൂമി തട്ടിപ്പ് കേസിൽ ആരോപണവിധേയനുമായ രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചാമ്ബത് റായിയുടെ സഹോദരൻ നല്കിയ പരാതിയിലാണ് മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത്. അതേസമയം അയോധ്യ ഭൂമി തട്ടിപ്പ് കേസിൽ ചാമ്ബത് റായിയ്ക്കും ബന്ധുക്കൾക്കും പോലീസ് ക്ലീൻ ചിറ്റ് നല്കി കഴിഞ്ഞു.
വി എച്ച് പി നേതാവിനെതിരെ തെറ്റായ ആരോപണം ഉയർത്തി കോടിക്കണക്കിന് ഹിന്ദുവിശ്വാസികളുടെ വികാരം വൃണപ്പെടുത്തിയെന്നാണ് മാധ്യമപ്രവർത്തകൻ വിനീത് നാരായിനും ലോത്തി, രജനീഷ് എന്നിവർക്കുമെതിരെയുമുള്ള ആരോപണം. അയോധ്യ ഭൂമി തട്ടിപ്പ് ആരോപണത്തിന് പിന്നിൽ ഗൂഢാലോചന നടന്നതായും പോലീസ് പറഞ്ഞു.