വിദ്യാഭ്യാസരംഗത്ത് മിഷണറിമാരുടെ സംഭാവനകൾ ഏറെ വിലപ്പെട്ടത്: മന്ത്രി ആർ ബിന്ദു : എസ് ബി കോളജ് ശതാബ്ദിക്ക് തുടക്കം

ചങ്ങനാശ്ശേരി: വിദ്യാഭ്യാസ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയവരാണ് മിഷണറിമാരെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. എസ് ബി കോളേജിന്റെ ശതാബ്തി വർഷാഘോഷങ്ങൾ മാർ ചാൾസ് ലവീഞ്ഞ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഒരു കലാലയത്തെ മാറ്റുരക്കുന്നത് അവിടുത്തെ ഉത്പന്നങ്ങളായ വിദ്യാർത്ഥികളിലൂടെയാണ്. നിരവധി രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് എസ് ബി കോളേജിലെ വിദ്യാർത്ഥികൾ.

ഏറ്റവും പുത്തൻ അറിവുകളുടെ വിജ്ഞാന ഉല്പാദന കേന്ദ്രങ്ങളായി കലാലയങ്ങൾ മാറേണ്ടതുണ്ട്. നൂതന അറിവുകടെ വിള നിലമായി ഈ കലാലയം മാറട്ടെയെന്നും മന്ത്രി പറഞ്ഞു. വിവര വിസ്ഫോടനത്തിന്റെ യുഗത്തിൽ പുത്തൻ സാങ്കേതിക വിദ്യ സ്ഥലം, കാലം എന്നീ പരിച്ചേതനങ്ങളെ ഇല്ലായിമ ചെയ്തിരിക്കുകയാണ്, ഇപ്പോൾ ഉണ്ടായിരിക്കുന്ന കൊറോണ സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം അനിവാര്യമായ ഈ കാലഘട്ടത്തിൽ പുതിയ മാറ്റങ്ങൾ വന്നുക്കൊണ്ടിരിക്കുകയാണ്.

ഘടനാപരമായ മാറ്റങ്ങൾ സ്കൂൾ വിദ്യാഭ്യസങ്ങളിൽ വന്നിട്ടുണ്ടോ എന്ന് വിചിന്തനം ചെയ്യേണ്ട ഒന്നാണ്. സമഗ്രവും സമൂലവുമായ ഒരു അഴിച്ചു പണി ഉന്നത വിദ്യാഭ്യാസ രംഗത്ത് അനിവാര്യമാണ്. കാൽ നൂറ്റാണ്ട് പഴക്കമുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും കലാലയത്തെ നിയന്ത്രിക്കുന്നത് ശരിയാണോ എന്ന് നാം ചിന്തികേണ്ടതുണ്ട്. കാലത്തിന് അനുസൃതമായ മാറ്റം അനിവാര്യമാണ്. ഈ നിയമങ്ങൾ വിദ്യാഭ്യാസ വിചക്ഷണരും നിയമത്തിൽ പരിജ്ഞാനമുള്ളവരും തയാറാക്കിയിത് തന്നെയാണ് എന്ന് അടിവരയിട്ട് പറയുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

വിവര സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം മൂലം സ്വപ്നം കാണാൻ പോലും പറ്റാത്ത മാറ്റമാണ് ഇന്ന് നമുക്ക് കാണേണ്ടി വരുന്നത്. അദ്ധ്യാപകർ ഫെസിലിറ്റേറ്റർ മാത്രമായി മാറിക്കൊണ്ടിക്കുകയാണ്. ഏറ്റവും നൂതന അറിവുകൾ സ്വാംശീകരിക്കുന്നവരാണ് ഏറ്റവും വലിയ അധികാരികളെന്ന് മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. അറിവാണ് സമ്പത്ത് അറിവാണ് ശക്തി അറിവാണ് അധികാരം എന്നുള്ളതാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മുദ്രാവാക്യം.

ദീപം തെളിച്ച് കോളേജിന്റെ സെന്റീനറി ലോഗോ അനാവരണ കർമ്മം മന്ത്രി ബിന്ദു നിർവ്വഹിച്ചു. ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുത്തോട്ടം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ കൊടിക്കുന്നിൽ സുരേഷ് എം പി , ജോബ് മൈക്കിൾ എം എൽ എ,ടോമിൻ ജെ തച്ചങ്കരി, വികാരി ജനറാൾമാരായ റവ ഡോ. തോമസ് പാടിയത്ത്, ഫാ. ജോസഫ് വാണിയപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.