Home National തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന് സാമ്പത്തിക ഉപദേശക സമിതി; രഘുറാം രാജനും എസ്തർ ഡെഫ്‌ലോയും അംഗങ്ങൾ

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന് സാമ്പത്തിക ഉപദേശക സമിതി; രഘുറാം രാജനും എസ്തർ ഡെഫ്‌ലോയും അംഗങ്ങൾ

0

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് വിദഗ്ധരെ ഉൾപ്പെടുത്തി സാമ്പത്തിക ഉപദേശക സമിതി സമിതി രൂപീകരിച്ചു. മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ, നൊബേൽ സമ്മാന ജേതാവ് എസ്തർ ഡെഫ്‌ലോ തുടങ്ങിയ പ്ര ഉൾപ്പെടുത്തിയാണ് സമിതി.കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ വിമർശകൻ രഘുറാം രാജനെ സമിതിയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടുത്തിയതാണ് ശ്രദ്ധേയ നീക്കം.

മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ, നോബൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞന എസ്തർ ഡെഫ്‌ലോ, കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, സാമ്പത്തിക വിദഗ്ധനും സാമൂഹിക ശാസ്ത്രജ്ഞനുമായ ജീൻ ഡ്രീസ്, കേന്ദ്ര ധനകാര്യമന്ത്രാലയ സെക്രട്ടറിയായിരുന്ന എസ്. നാരായൺ തുടങ്ങിയ അഞ്ച് അംഗങ്ങൾ അടങ്ങുന്നതാണ് സമിതി.

ആദ്യ നിയമസഭാ സമ്മേളനത്തിൽ തന്നെയാണ് സാമ്പത്തിക രംഗത്ത് തമിഴ്‌നാട് സർക്കാരിന്റെ നിർണായക നീക്കം. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദേശപ്രകാരമാണ് സമിതി രൂപീകരിച്ചത്.

നേരത്തെ തമിഴ്‌നാട് പൊലീസിന്റെ വിജിലൻസ്, അഴിമതി വിരുദ്ധ വിഭാഗം തലവനായി ഐപിഎസ് ഉദ്യോഗസ്ഥൻ പി കന്തസ്വാമിയെ ഡിഎംകെ സർക്കാർ നിയമിച്ചതും ഏറെ ചർച്ചയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here