Home Covid-19 തളിപ്പറമ്പിൽ ലോക്ഡൗൺ ലംഘിച്ച് മതപഠനം; മദ്രസ അദ്ധ്യാപകനെതിരെ കേസ് എടുത്തു

തളിപ്പറമ്പിൽ ലോക്ഡൗൺ ലംഘിച്ച് മതപഠനം; മദ്രസ അദ്ധ്യാപകനെതിരെ കേസ് എടുത്തു

0

കണ്ണൂർ : ലോക്ഡൗൺ ലംഘിച്ച് മതപഠനം നടത്തിയ സംഭവത്തിൽ മദ്രസ അദ്ധ്യാപകനെതിരെ തളിപ്പറമ്പിൽ കേസ് എടുത്തു. തളിപ്പറമ്പ് സ്വദേശി എ.പി ഇബ്രാഹിമിനെതിരെയാണ് കേസ് എടുത്തത്.

കരിമ്പം സർ സയിദ് കോളേജിലെ ഹിദായത്തുൽ ഇസ്ലാം മദ്രസയിലാണ് ക്ലാസുകൾ നടന്നത്. ക്ലാസിൽ പത്തിലധികം കുട്ടികൾ പങ്കെടുത്തിരുന്നു. പ്രദേശവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയായിരുന്നു.

കുട്ടികളെ പോലീസുകാർ മടക്കി അയച്ചു. ലോക് ഡൗൺ ലംഘിച്ച മദ്രസ അദ്ധ്യാപകനെതിരെ പകർച്ചവ്യാധി നിരോധന നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here