ന്യൂഡെൽഹി: ഇന്ത്യൻ റെയിൽവേയുടെ വെബ്സൈറ്റിലൂടെയും ആപിലൂടെയും ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി റീഫണ്ട് നൽകുമെന്ന് പ്രഖ്യാപനം. ഐആർടിസിയുടെ പെയ്മെൻറ് ഗേറ്റ്വേ ആയ ഐആർടിസി- ഐപേ വഴി പണമടച്ചവർക്കാണ് അതിവേഗത്തിൽ പണം തിരികെ ലഭിക്കുക.
നിലവിൽ ടിക്കറ്റ് റദ്ദാക്കുന്നവർക്ക് റീഫണ്ട് ലഭിക്കാൻ രണ്ട് മുതൽ മൂന്ന് ദിവസം വരെ താമസം എടുക്കാറുണ്ട്. ഐആർടിസി-ഐപേയുടെ യൂസർ ഇൻറർഫേസിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും പുതിയ സംവിധാനം ട്രെയിൻ യാത്രക്കാർക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ റെയിൽവേ വക്താവ് പറഞ്ഞു.